🗞🏵 *ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു.* സി‌എസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്.  ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടുവെന്നും ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു.

🗞🏵 *സം​സ്ഥാ​ന​ത്ത് 30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ.* കു​ടും​ബ​ശ്രീ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണു ക​ണ്ടെ​ത്ത​ൽ. സം​സ്ഥാ​ന​ത്ത് 64, 006 കു​ടും​ബ​ങ്ങ​ൾ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്. അ​ഞ്ചു ല​ക്ഷം വീ​ടു കൂ​ടി നി​ർ​മി​ച്ചാ​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ർ​ക്കും വീ​ടാ​കു മെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​ക്കാ​ർ വെ ​ബ്സൈ​റ്റാ​യ www.life2020.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്.
 
🗞🏵 *കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു.* നൂറിലധികം പേർക്ക് പരിക്കേറ്റതായും താലിബാൻ ഉദ്യോഗസ്ഥർ ബിബിസിയോട് പറഞ്ഞു.
കിഴക്കൻ പക്തിക പ്രവിശ്യയിലാണ് ദുരന്തം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ ചികിത്സിക്കാൻ നെട്ടോട്ടമോടുകയാണ്. നൂറുകണക്കിന് വീടുകളാണ് തകർന്നതെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും താലിബാൻ നേതാവ് ഹിബത്തുള്ള അബ്ദുസാദ പറഞ്ഞു.

🗞🏵 *അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നു.* ബ്രെൻഡ് ക്രൂഡ് വില ബുധനാഴ്ച 107 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് മാത്രം 5.64 ശതമാനം കുറവാണ് ബ്രെൻഡ് ക്രൂഡ് വിലയിലുണ്ടായത്. ജൂൺ എട്ടിന് 123 ഡോളർ ആയിരുന്നു ബ്രെൻഡ് ക്രൂഡ് വില.അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ധനനികുതി ഇളവിന് നടത്തുന്ന നീക്കമാണ് ക്രൂഡ് വില കുറയാൻ കാരണം. ക്രൂഡ് വില ഭാവിയിൽ 98 ഡോളറിലേക്ക് താഴാനും സാധ്യത ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

🗞🏵 *ഭരണപ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു.* “വർഷ’യിൽനിന്ന് സ്വന്തം വീടായ മാതോശ്രീയിലേക്കാണ് മടങ്ങിയത്. മുഖ്യമന്ത്രി മന്ദിരത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങിയ ഉദ്ധവിന് ശിവസേന പ്രവർത്തകർ വൈകാരിക യാത്രയയപ്പ് നൽകി. റോഡിനിരുവശവും പുഷ്പവൃഷ്ടിയുമായി പ്രവർത്തകർ നിരന്നു. ഉദ്ധവിനൊപ്പം മകൻ ആദിത്യ താക്കറെയുമുണ്ടായിരുന്നു.

🗞🏵 *സം​​​​സ്ഥാ​​​​ന​​​​ത്തെ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ജി​​​​യോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​ന്‍റെ എ​​​​ല്ലാ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ന്ത്രി പി.​​​​ രാ​​​​ജീ​​​​വ്.* സം​​​​സ്ഥാ​​​​ന​​​​ത്തെ ഓ​​​​രോ ക്വാ​​​​റി​​​​യെക്കു​​​​റി​​​​ച്ചും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യി അ​​​​റി​​​​യാ​​​​നാ​​​​യി ക്വാ​​​​റി​​​​ക​​​​ളി​​​​ൽ ഡ്രോ​​​​ൺ സ​​​​ർ​​​​വേ ന​​​​ട​​​​ത്താ​​​​ൻ കെ​​​​ൽ​​​​ട്രോ​​​​ണി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. നി​​​​ശ്ചി​​​​ത അ​​​​ള​​​​വു​​​​വ​​​​രെ​​​​യു​​​​ള്ള വീ​​​​ടു​​​​വ​​​​യ്ക്കാ​​​​ൻ മ​​​​ണ്ണെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കും​​​​വി​​​​ധം ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

🗞🏵 *സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍.* ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇതിനായി അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
🗞🏵 *പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകിയതിൽ പ്രതികരണവുമായി കേരളം കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി രംഗത്ത്.* ആധുനിക സൗകര്യങ്ങളോടുകൂടി പാലാ ജനറല്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നില്‍ മാണി സാറിന്‍റെ നിരന്തരമായ ഇടപെടലും പരിശ്രമവും ഉണ്ടായിരുന്നുവെന്ന് ജോസ് കെ. മാണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

🗞🏵 *റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതിയില്ലെങ്കിൽ സിൽവർ ലൈൻ​ പദ്ധതിയില്ലെന്നും വ്യക്തമാക്കി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്​.* കേന്ദ്രം അനുമതി തന്നില്ലെങ്കിൽ മുന്നോട്ടു പോകുന്നതിൽ തടസങ്ങളുണ്ടാകുമെന്നും ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചതെന്നും പി. രാജീവ് പറഞ്ഞു

🗞🏵 *സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.* സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

🗞🏵 *ആറ്റിങ്ങലിൽ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്.* അപകടത്തിൽ, പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പിലൂടെ പ്രകാശിന്റെ ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെക്കുറിച്ചള്ള, ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.തന്നെയും മക്കളെയും, ഭാര്യയും നാലുപേരും മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും പ്രകാശ് വ്യക്തമാക്കുന്നു.

🗞🏵 *ആവശ്യപ്പെടാതെ സേവനം നൽകിയ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ ടെക്നോപാർക്ക്.* 18 വനിതാ പൊലീസുകാരെയാണ് ടെക്നോപാർക്ക് സുരക്ഷയ്ക്കായി ആവശ്യപ്പെടാതെ അധികമായി ബെഹ്റ വിട്ടു നൽകിയത്. എന്നാൽ, ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്തരമൊരു നടപടി എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഓഡിറ്റ് നടത്തിയപ്പോള്‍ ബെഹ്റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തിൽ 1 കോടി 70 ലക്ഷം ടെക്നോപാർക്ക് നൽകേണ്ടിവരും. ഈ തുക കൊടുക്കാനാകില്ലെന്ന് ടെക്നോപാർക്ക് വ്യക്തമാക്കി. അതേസമയം, തീരുമാനം സർക്കാറിന് വിട്ടിരിക്കുകയാണ് നിലവിലെ ഡി.ജി.പി

🗞🏵 *തൃക്കാക്കരയിൽ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍, സിനിമാ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായി.* സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് സിറാജുദ്ദീന്‍.

🗞🏵 *ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ  ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ, രോഗി മരിച്ച സംഭവത്തിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്.* രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പ്രോട്ടോക്കോൾ. എന്നാല്‍, ഇവിടെ അത് പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
 
🗞🏵 *അഞ്ച് രൂപ തുട്ടിന് പകരം നല്‍കിയത് സ്വര്‍ണ്ണ നാണയം.* പ്രവാസിക്ക് നഷ്ടമായത് ഒരു പവന്‍. കുറ്റ്യാടി കരിങ്ങാട് സ്വദേശിക്കാണ് സ്വകാര്യ ബസിൽ ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അബദ്ധം പറ്റിയ കാര്യം തിരിച്ചറിയുന്നത്.

🗞🏵 *അനധികൃത  നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍.* സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ലക്ഷ്യമെന്നും നിയമലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്നും സര്‍ക്കാര്‍ വിശദമാക്കി.

🗞🏵 *ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായി.* അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി, വളരെ വേഗത്തിലാണ് ജനങ്ങളിലേയ്ക്ക് എത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

🗞🏵 *രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു.* കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 23.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,33,31,645 ആയി ഉയരുകയും സജീവ കേസുകള്‍ 81,687 ആവുകയും ചെയ്തു.

🗞🏵 *ഇന്ത്യയിൽ ഇന്റർനെറ്റ് വേഗം കുതിച്ചുയരുന്നു.* ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ല പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്റർനെറ്റ് വേഗത്തിൽ 115-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 127-ാം റാങ്കായിരുന്നു. രാജ്യത്തെ ഒന്നടങ്കം ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് ആശ്വാസം പകരുന്നതാണ് ഊക്‌ലയുടെ പുതിയ റിപ്പോർട്ട്.

🗞🏵 *ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാർ. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ 22 വിമത എംഎൽഎമാർ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറി.* എന്നാൽ തങ്ങൾക്ക് 35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്.
 
🗞🏵 *കേന്ദ്ര പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്.* അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ അവരുടെ കമ്പനികളില്‍ ജോലിനല്‍കി നിയമിക്കണമെന്ന് അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🗞🏵 *ക്രെഡിറ്റ് കാർഡ്- ഡെബിറ്റ് കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാൻ ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) കൂടുതൽ സാവകാശം ലഭിച്ചു.* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സാവകാശം നൽകിയിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ മാസ്റ്റർ ഡയറക്ഷൻ ഓൺ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഇഷ്യുയൻസ് 2022 നടപ്പാക്കാനാണ് ആർബിഐ ബാങ്കുകളോടും ബാങ്കിതര സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആർബിഐ പുറപ്പെടുവിച്ച മറ്റ് ചട്ടങ്ങൾ ജൂലൈ ഒന്നു മുതൽ തന്നെ ബാങ്കുകളും എൻബിഎഫ്സി നടപ്പാക്കണം.
 
🗞🏵 *ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ .* ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാണ്. അത് ചൈനക്കും അറിവുള്ള കാര്യമാണെന്നും ഡോവല്‍ പറഞ്ഞു.

🗞🏵 *പോലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.* റെനീസിന്റെ ബന്ധുവും കാമുകിയുമായ ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ഷഹാനയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി.നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം

🗞🏵 *മാ​ര​ക ല​ഹ​രിമരുന്നായ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ.* പെ​രി​ന്ത​ൽ​മ​ണ്ണ  പു​ലാ​മ​ന്തോ​ൾ കു​രു​വ​മ്പ​ലം സ്രാ​മ്പിക്ക​ൽ അ​ഫ്സ​ൽ ഉ​ബൈ​ദി(28)​ നെ​യാ​ണ് പൊലീസ് പിടികൂടിയത്. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സി.​കെ. നൗ​ഷാ​ദും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

🗞🏵 *അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി.* ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കൂടാതെ, 50000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. തൃശൂരിൽ ഒരേ വീട്ടിലെ മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ചത്. താന്യം സ്വദേശി ബാബുവിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്.

🗞🏵 *പാ​ല​ക്കാ​ട് യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ചു. പു​തു​പ്പ​ള്ളി​ത്തെ​രു​വ് സ്വ​ദേ​ശി അ​ന​സ്(31)​ആ​ണ് മ​രി​ച്ച​ത്.* മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ് അ​ന​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​റോ​സ് എ​ന്ന​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച​ പാ​ല​ക്കാ​ട് ന​രി​കു​ത്തി​യി​ല്‍ ആണ് സംഭവം

🗞🏵 *വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ.* നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്ന് സിനിമാ നിർമ്മാതാവായ എം.ഡി. മെഹഫീസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. മെഹഫീസിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
 
🗞🏵 *മലപ്പുറം പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരൻ അറസ്റ്റിൽ.* മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാ (18)നെയാണ് അറസ്റ്റ് ചെയ്തത്.

🗞🏵 *മെക്‌സിക്കോയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ജെസ്യൂട്ട് വൈദികര്‍ ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.* മെക്സിക്കോയിലെ താരഹുമാരയിലെ സെറോകാഹുയിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് ഇന്നലെ തിങ്കളാഴ്ച ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാർഡോ മോറോ പറഞ്ഞു.
 
🗞🏵 *ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍ക്കും, അനേകം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിനും വേദിയായ കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രമായിരിന്നുവെന്ന് വെളിപ്പെടുത്തല്‍.* കൊളോസിയത്തിനകത്തെ പ്രധാന കമാനങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന ജറുസലേമിനെ പ്രമേയമാക്കിയ പതിനേഴാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം പുനരുദ്ധരിച്ചതില്‍ നിന്നുമാണ് കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായിരുന്നെന്ന സൂചനയിലേക്ക് വഴി തെളിയിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

🗞🏵 *വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പ്രദർശനത്തിന്.* ‘ട്രഷേഴ്സ് ഫ്രം ദി വത്തിക്കാൻ മ്യൂസിയംസ് ആന്ഡ് ദി വത്തിക്കാൻ ലൈബ്രറി’ എന്ന വിഭാഗത്തിലാണ് ‘ബസിലിക്ക സാൻക്ന്റി പെട്രി: ദ ട്രാൻസ്ഫർമേഷൻ ഓഫ് സെന്റ് പീറ്റേഴ്സ് ബസിലിക്ക’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം നടക്കുന്നത്. മെയ് 27നു ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 25 വരെ നീണ്ടു നിൽക്കും. ബസിലിക്കയുടെ നിർമാണത്തിനു വേണ്ടി പതിനാറാം നൂറ്റാണ്ടിലെ പ്രമുഖരായ നിർമ്മാണ വിദഗ്ധർ മുന്നോട്ടുവെച്ച രൂപകൽപ്പന മാതൃകകൾ ബൈബിൾ മ്യൂസിയത്തിൽ കാണാൻ സാധിക്കും.

🗞🏵 *പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനു ഇരയായ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു.* മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*ഇന്നത്തെ വചനം*
യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു.
യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന്‌ അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
കൈ ശോഷിച്ചവനോട്‌ അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്‌ദരായിരുന്നു.
അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച്‌ അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു.
ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്‌പക്‌ഷക്കാരുമായി ആലോചന നടത്തി.
യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍നിന്നും ജോര്‍ദാന്റെ മറുകരെനിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍നിന്നും ധാരാളം ആളുകള്‍, അവന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ട്‌, അവന്റെ അടുത്തെത്തി.
ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്‌, അവന്‍ ശിഷ്യന്‍മാരോട്‌ ഒരു വള്ളം ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു.
എന്തെന്നാല്‍, അവന്‍ പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്‌പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
അശുദ്‌ധാത്‌മാക്കള്‍ അവനെ കണ്ടപ്പോള്‍ അവന്റെ മുമ്പില്‍ വീണ്‌, നീ ദൈവപുത്രനാണ്‌ എന്നു വിളിച്ചുപറഞ്ഞു.
തന്നെ വെളിപ്പെടുത്തരുതെന്ന്‌ അവന്‍ അവയ്‌ക്കു കര്‍ശനമായ താക്കീതു നല്‍കി.
മര്‍ക്കോസ്‌ 3 : 1-12
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*വചന വിചിന്തനം*
രോഗശാന്തിക്കായി തിക്കിതിരക്കുന്ന ആൾക്കുട്ടം ഈശോയുടെ പിന്നാലെ വരുന്നു.എന്നാൽ ഈശോ ആരാണ് എന്ന് അവർക്ക് അറിയില്ല. അവർ അന്വേഷിക്കുന്നുമില്ല. അവർക്ക് രോഗശാന്തിമാത്രം മതിയായിരുന്നു. അതു കൊണ്ടു കൂടിയാവാം താൻ ആരാണ് എന്ന് അന്വേഷിക്കാത്ത ഒരു സമൂഹത്തിൻ്റെ മുമ്പിൽ തന്നെ തന്നെ വെളിപ്പെടുത്താൻ ഈശോ തയ്യാറാകാത്തതും വെളിപ്പെടുത്താൻ തുനിയുന്ന അശുദ്ധാത്മാക്കളെ ഈശോ ശാസിക്കുന്നതും. നമ്മൾ കർത്താവിനെ അന്വേഷിക്കാതെ അവിടുത്തെ കൃപകൾ മാത്രം അന്വേഷിക്കുന്നവരായി മാറരുത് എന്നാണ് വചനം നമ്മോട് പറയുന്നത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*