സംസ്ഥാനത്ത് ഇന്നലെ 4224 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിനു ശേഷം പ്രതിദിന കോവിഡ് വ്യാപനം നാലായിരത്തിനു മുകളിൽ ആകുന്നത് ആദ്യമായാണ്. ഫെബ്രുവരി 24ന് ആയിരുന്നു അവസാനമായി കോവിഡ് ബാധിതർ നാലായിരത്തിനു മുകളിലായിരുന്നത്.

കോവി‍ഡ് വ്യാപനം ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയിൽ 1170 പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം (733), കോട്ടയം (549), പത്തനംതിട്ട (309), കോഴിക്കോട് (306) എന്നീ ജില്ലകളാണ് വ്യാപനത്തിൽ എറണാകുളത്തിന് പിന്നിലുള്ളത്. 7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണം 69,904. പനി ബാധിതരുടെ എണ്ണവും ഏറുകയാണ്. ഇന്നലെ 15,922 പേരാണ് ചികിത്സ തേടിയത്. 104 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.