ബിഎസ്എഫ് വാട്ടർ വിങ്ങിൽ 281 ഒഴിവ്. 26നകം അപേക്ഷിക്കണം.

https://rectt.bsf.gov.in

എസ്ഐ (മാർ-ഗ്രൂപ്പ് ബി): പ്ലസ് ടു, സെൻട്രൽ / സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്, 22-28; 35,400-1,12,400 രൂപ.

എസ്ഐ (എൻജിൻ ഡ്രൈവർ ഗ്രൂ ബി): പ്ലസ് ടു, സെൻട്രൽ / സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയോ മറൈൻ ഡിപ്പാർട്മെന്റിന്റെയോ ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്, 22-28, 35,400-1,12,400 രൂപ.

എസ്ഐ (വർക് ഷോപ്-ഗ്രൂപ്പ് ബി): ബിടെക് (മെക്കാനിക്കൽ) / ഡിപ്ലോമ (മെക്കാനിക്കൽ / മറൈൻ ഓട്ടമൊബീൽ), 20-25, 35,400-1,12,400 രൂപ.

എച്ച്സി (മാസ്റ്റർ ഗ്രൂപ്പ് സി): പത്താം ക്ലാസ്, സ്രാങ്ക് സർട്ടിഫിക്കറ്റ് , 20-25, 25,500-81,100 രൂപ.

എച്ച്സി(എൻജിൻ ഡ്രൈവർ ഗ്രൂപ്പ് സി): പത്താം ക്ലാസ്, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്, 20-25, 25,500-81,100 രൂപ.

എച്ച്സി (വർക് ഷോപ് ഗ്രൂപ്പ് സി): മെക്കാനിക് ഡീസൽ / പെട്രോൾ എൻജിൻ), ഇലക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, കാർപെന്റർ, പ്ലമർ : പത്താം ക്ലാസ്, ഐടിഐ, 20-25, 25,500-81,100 രൂപ.

സിടി ക്രൂ (ഗ്രൂപ്പ് സി): പത്താം ക്ലാസ്, ബോട്ട് ഓപ്പറേഷനിൽ ഒരു വർഷ പരിചയം, നീന്തൽ പ്രാഗല്ഭ്യം, 20-25, 21,700-69,100 രൂപ.

അപേക്ഷാഫീസ്: ഗ്രൂപ്പ് ബി തസ്തികകളിൽ 200 രൂപ, ഗ്രൂപ്പ് സി തസ്തികകളിൽ 100 രൂപ. അർഹർക്ക് ഫീസില്ല.