പ്ലാന്റേഷൻ കോർപറേഷന്റെ എറണാകുളം കാലടി പ്ലാന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ 22 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂൺ 16 നും 18 നും.
അവസരങ്ങൾ: സീനിയർ അധ്യാപകർ (ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി), ജൂനിയർ അധ്യാപകർ (ബോട്ടണി, സുവോളജി, മലയാളം, ഹിന്ദി), എൽപിഎസ്‌ടി, യുപിഎസ്‌ടി, ക്ലാർക്, പ്യൂൺ, എഫ്ടിഎം.
www.pcklimited.in