കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ആനിമേറ്റേഴ്സ് കോൺഫറൻസ് നാളെ പാലാരിവട്ടം പിഒസിയിൽ നടക്കും. കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിഎസ്എൽ സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കെസിഎസ്എൽ രക്ഷാധികാരിയും വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും.

കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ആമുഖസന്ദേശം നൽകും. കെസിബിസി ഡോക്രൈനൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കെസിഎസ്എൽ സംസ്ഥാനപ്രസിഡന്റ് ബേബി തദേവൂസ് ക്രൂസിന്റെ അധ്യക്ഷതയിൽ സെൻട്രൽ കൗൺസിൽ ചേരും. പുതിയ പ്രവർത്തനവർഷത്തേക്കുള്ള കർമപദ്ധതികളും നയരേഖയും യോഗം ചർച്ച ചെയ്യും.