ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എമിൻ്റെ ആഭിമുഖ്യത്തിൽ മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽപി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട ചടങ്ങിൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യപ്പെട്ടു. ഫൊറോനകളുടെ നേതൃത്വത്തിൽ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം അതിരൂപത പ്രസിഡൻ്റ് ജോർജ്ജ് ജോസഫ് നിർവഹിച്ചു. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ജനറൽ സെക്രട്ടറി റ്റോം തോമസ്, പഞ്ചായത്ത് അംഗം റോഷ്ന കെ, പ്രധാനാധ്യാപിക സി. അനീറ്റ എസ് എച്ച്, ത്രേസ്യാമ്മ ആൻ്റണി തുടങ്ങിയവർ സംസാരിച്ചു. അതിരൂപത ഭാരവാഹികളായ ജൈനറ്റ് മാത്യൂ, രേഷ്മ ദേവസ്യ, ജെറിൻ ജോസ്, റോണി ജോൺ, ക്രിസ്റ്റി ഐക്കുളം, റിയമോൾ, ജൂലിയ ട്രീസ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.