കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയ്ക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിലായി 339 ഒഴിവുണ്ട്. സെപ്റ്റംബർ നാലിനാണു പരീക്ഷ. ജൂൺ 7 വരെ അപേക്ഷിക്കാം. www.upsconline.nic.in

കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത:
ഇന്ത്യൻ മിലിറ്ററി അക്കാദമി, െഡറാഡൂൺ (100 ഒഴിവ്; ആർമി വിങ് എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർക്കു13 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 1999 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം.

നേവൽ അക്കാദമി, ഏഴിമല, എക്‌സിക്യൂട്ടീവ്–ജനറൽ സർവീസ്/ഹൈഡ്രോ (22 ഒഴിവ്; നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കു 3 ഒഴിവ്): അവിവാഹിത പുരുഷൻമാർക്കാണ് അവസരം. 1999 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിടെക് / ബിഇ.

എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് 214 എഫ് (പി) കോഴ്‌സ്–പ്രീഫ്ലൈയിങ് (32 ഒഴിവ്; എയർ വിങ് എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർക്കു 3 ഒഴിവ്): 1999 ജൂലൈ രണ്ടിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 നു താഴെ പ്രായമുള്ളവർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ ബിടെക് / ബിഇ. ‌

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ, എസ്‌എസ്‌സി (169 ഒഴിവ്): അവിവാഹിത പുരുഷൻമാർക്കാണ് അവസരം. 1998 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ, എസ്‌എസ്‌സി / വിമൻ നോൺ ടെക്‌നിക്കൽ (16 ഒഴിവ്): അവിവാഹിത സ്‌ത്രീകൾക്കാണ് അവസരം. 1998 ജൂലൈ രണ്ടിനു മുൻപോ 2004 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം.

മേൽപറഞ്ഞ രണ്ടു കോഴ്‌സും 2023 ഒക്ടോബറിൽ തുടങ്ങും.

നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കേന്ദ്രമുണ്ട്. അപേക്ഷാ ഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ.