ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്

ആ​യി​ര​ക്ക​ണ​ക്കി​ന് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രി​ന്നു ക​ണ്ണീ​രി​ലാ​ണ്. നി​യ​മ​നം അം​ഗീ​ക​രി​ക്കാ​തെ​യും ശ​ന്പ​ളം ല​ഭി​ക്കാ​തെ​യും ക​ഷ്ട​പ്പെ​ടു​ന്ന ഹ​ത​ഭാ​ഗ്യ​രാ​ണ​വ​ർ. നി​യ​മ​നം ക​ഴി​ഞ്ഞ് ആ​റു​വ​ർ​ഷ​മാ​യി​ട്ടും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ണ്ടെ​ന്നു കേ​ൾ​ക്കു​ന്നു. അ​തു ശ​രി​യാ​ണെ​ങ്കി​ൽ, 100% സാ​ക്ഷ​ര​ത നേ​ടി​യെ​ന്ന​ഭി​മാ​നി​ക്കു​ന്ന ന​മ്മു​ടെ നാ​ടി​ന​ത് ല​ജ്ജാ​ക​ര​മാ​ണ്; ആ​ദ​ര​ണീ​യ​രാ​യ അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ക്കു​ക​യാ​ണ്; ശ്രേ​ഷ്ഠ​മാ​യ അ​ധ്യാ​പ​ന​ശു​ശ്രൂ​ഷ​യെ ത​രം​താ​ഴ്ത്തു​ക​യും നി​ന്ദി​ക്കു​ക​യു​മാ​ണ്.

ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ഏ​റ്റ​വു​മ​ധി​കം സ​ഹാ​യി​ക്കു​ന്ന ഘ​ട​കം ന​ല്ല വി​ദ്യാ​ഭ്യാ​സ​മാ​ണ്. ശ​രി​യാ​യ അ​റി​വും പ​ക്വ​ത​യും സ​ദ്​സ്വ​ഭാ​വ​വും ദൗ​ത്യ​ബോ​ധ​വും ദേ​ശ​സ്നേ​ഹ​വു​മു​ള്ള​വ​രാ​യി വ്യ​ക്തി​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ് ഉ​ത്ത​മ​വി​ദ്യാ​ഭ്യാ​സം. അ​താ​ണ് അ​ധ്യാ​പ​ക​ർ നാ​ടി​നു ചെ​യ്യു​ന്ന വി​ല​പ്പെ​ട്ട സേ​വ​നം. അ​തു ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം അ​നി​വാ​ര്യ​മാ​ണ്.

മ​ന​സി​നു സ്വ​സ്ഥ​ത​യും സ​ന്തോ​ഷ​വും വേ​ണം. നി​യ​മ​നം അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ​യും ശ​ന്പ​ളം ല​ഭി​ക്കാ​തെ​യും ക​ഴി​യേ​ണ്ടി​വ​രു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് എ​ങ്ങ​നെ സ​മാ​ധാ​ന​ത്തോ​ടെ ജോ​ലി ചെ​യ്യാ​നാ​വും ! ത​ന്നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ളാ​യി​രി​ക്കും മ​ന​സു​നി​റ​യെ. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ഈ ​അ​ധ്യാ​പ​ക​ർ​ക്കു ശ്രേ​ഷ്ഠ​മാ​യ അ​ധ്യാ​പ​ന​വൃ​ത്തി​യോ​ടും ശി​ഷ്യ​ഗ​ണ​ങ്ങ​ളോ​ടും നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ന​ല്ല ഭാ​വി​ക്ക് അ​തു ദോ​ഷം വ​രു​ത്തു​ക​ത​ന്നെ ചെ​യ്യും.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വേ​ദ​ന​ക​ൾ

കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​ക്ക് എ​യ്ഡ​ഡ് മേ​ഖ​ല വ​ഹി​ക്കു​ന്ന പ​ങ്ക് എ​ത്ര വ​ലു​താ​ണെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, എ​യ്ഡ​ഡ് സ്കൂ​ളു​കളുടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ത​ള​ർ​ത്തു​ന്ന ന​ട​പ​ടി​ക​ളും നി​യ​മ​ങ്ങ​ളു​മൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​തു വ​ലി​യ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​കു​ന്നു. ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ശ​ന്പ​ളം കി​ട്ടാ​ത്ത അ​ധ്യാ​പ​ക​രു​ടെ ക​ണ്ണീ​രു കാ​ണാ​ൻ ക​ഴി​യാ​ത്ത​ത്, അ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ത്ത​ത്, ക്രൂ​ര​വി​നോ​ദം ത​ന്നെ​യാ​ണ്. 2016 മു​ത​ലു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്കു​പോ​ലും അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

പ്രൊ​ട്ട​ക്ട​ഡ് അ​ധ്യാ​പ​ക​രെ ടീ​ച്ചേ​ഴ്സ്ബാ​ങ്കി​ൽ​നി​ന്ന് എ​യ്ഡ​ഡ് സ്കൂ​ളി​ൽ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു 2016ലെ ​നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​രും എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഒ​രു പ്രൊ​ട്ട​ക്ട​ഡ് അ​ധ്യാ​പ​ക​നെ നി​യ​മി​ച്ച് ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഇ​രു​കൂ​ട്ട​രും സ​മ്മ​തി​ക്കു​ക​യും, അ​ത​നു​സ​രി​ച്ച് പ​ല സ്കൂ​ളു​ക​ളി​ലും പ്രൊ​ട്ട​ക്ട​ഡ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രൊ​ട്ട​ക്ട​ഡ് അ​ധ്യാ​പ​ക​ർ ഇ​പ്പോ​ൾ നി​ല​വി​ലി​ല്ലാ​തി​രു​ന്നി​ട്ടും, നി​യ​മ​നാ​ധി​കാ​രം ന​ൽ​കാ​തെ എ​ഇ​ഒ/​ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ൽ ഫ​യ​ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന ഉ​റ​പ്പു പാ​ലി​ക്കാ​തെ അ​ധ്യാ​പ​ക​ർ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം.

1979നു ​ശേ​ഷം അ​പ്ഗ്രേ​ഡ് ചെ​യ്ത​തോ പു​തു​താ​യി തു​ട​ങ്ങു​ക​യോ ചെ​യ്ത സ്കൂ​ളു​ക​ൾ​ക്കാ​യി സ​ത്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് പോ​സ്റ്റു​ക​ൾ ഒ​ഴി​ച്ചി​ടു​ക​യും ചെ​യ്തി​ട്ടും, ഭി​ന്ന​ശേ​ഷി​സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ക​യാ​ണ്.

ഭി​ന്ന​ശേ​ഷി​സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ നീ​തി​നി​ഷേ​ധം

നാ​ലു ശ​ത​മാ​നം ഒ​ഴി​വു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു​ള്ള ഹൈ​ക്കോ​ട​തി​വി​ധി​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​നി​യ​മ​ന​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നാ​ലു ശ​ത​മാ​നം മാ​റ്റി​വ​ച്ച് മ​റ്റു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

2021 സെ​പ്റ്റം​ബ​ർ 24നു​ള്ളി​ൽ അ​തി​നു​മു​ന്പു ന​ട​ന്ന എ​ല്ലാ നി​യ​മ​ന​ങ്ങ​ൾ​ക്കും തീ​ർ​പ്പു​ക​ല്പി​ക്ക​ണ​മെ​ന്നു​ള്ള സെ​പ്റ്റം​ബ​ർ 9-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​യ​മ​നാം​ഗീ​കാ​രം കാ​ത്തി​രു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ സെ​പ്റ്റം​ബ​ർ 23ലെ ​വി​ധി അ​ധ്യാ​പ​ക​രെ വീ​ണ്ടും നി​രാ​ശ​യി​ലാ​ഴ്ത്തി. ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്ക് നീ​ങ്ങു​ന്ന മു​റ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട നി​യ​മ​നാം​ഗീ​കാ​ര പ്രൊ​പ്പോ​സ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​താ​ണ് എ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ വ​കു​പ്പു മ​ന്ത്രി പ​റ​ഞ്ഞ​ത്.

സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 2021-22 വ​ർ​ഷ​ത്തെ 21,969 നി​യ​മ​ന​ങ്ങ​ളാ​ണ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. അ​വ​യി​ൽ 10,641 എ​ണ്ണം ഭി​ന്ന​ശേ​ഷി​സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ അ​വ​ശേ​ഷി​ക്കു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ക്ക​യു​ണ്ടാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 979 നി​യ​മ​നാം​ഗീ​കാ​ര അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​തെ​യും ശ​ന്പ​ളം ല​ഭി​ക്കാ​തെ​യും ക​ഴി​യു​ന്ന ഈ ​അ​ധ്യാ​പ​ക​രെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23ന് ​ഹൈ​ക്കോ​ട​തി ന​ൽ​കി​യ ഇ​ട​ക്കാ​ല​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു ഉ​ത്ത​ര​വി​റ​ക്കി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​മാ​യി​രു​ന്നു. ഈ ​അ​ധ്യാ​പ​ക​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന ഈ ​അ​വ​ഗ​ണ​ന അ​നീ​തി​പ​ര​വും അ​ധാ​ർ​മി​ക​വും മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​വു​മാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​യാ​ൽ വ​ല​ഞ്ഞ ഈ ​കു​ടും​ബ​ങ്ങ​ളെ കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന ഈ ​നീ​തി​നി​ഷേ​ധ​ത്തി​നു കാ​ല​താ​മ​സം വ​രു​ത്താ​തെ പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. കോ​വി​ഡ്കാ​ല​ത്ത് ഒ​രു വ​ർ​ഷം നി​യ​മ​ന​ങ്ങ​ളൊ​ന്നും ന​ട​ത്താ​തി​രു​ന്ന​തു​വ​ഴി ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ക​യും, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ അ​പ്പോ​ൾ​ത്ത​ന്നെ ശ​ന്പ​ളം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണ്.

എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ വ​ലി​യ സാ​ന്പ​ത്തി​ക​ഭാ​രം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് സ്കൂ​ളു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​തു​മൂ​ലം സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​കു​മാ​യി​രു​ന്ന സാ​ന്പ​ത്തി​ക​ഭാ​രം കു​റ​യു​ക​യാ​ണ്. അ​ങ്ങ​നെ സ​ർ​ക്കാ​രി​നെ ത്യാ​ഗ​ബു​ദ്ധി​യോ​ടെ സ​ഹാ​യി​ക്കു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ അ​തു​ല്യ​സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ട് എ​ന്തി​നീ വി​വേ​ച​നം ?

ക​ത്തോ​ലി​ക്കാ​സ​ഭ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സം​വ​ര​ണം ന​ൽ​കു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ കാ​ണി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു നി​യ​മ​നം ന​ൽ​കി​യി​ട്ടും പ​ല എ​ഇ​ഒ/​ഡി​ഇ​ഒ ഓ​ഫീ​സു​ക​ളി​ലും ഫ​യ​ലു​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നു അ​ടി​യ​ന്തര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പേ​രി​ൽ മ​റ്റു ചി​ല താത്പ​ര്യ​ങ്ങ​ളാ​ണോ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​ത് എ​ന്ന സം​ശ​യം അ​സ്ഥാ​ന​ത്ത​ല്ല.
ഒ​രു രാ​ജ്യ​ത്തി​ന്‍റെ സാം​സ്കാ​രി​കാ​ഭി​വൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കും അ​ടി​ത്ത​റ​യാ​യ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ത​രം​താ​ഴ്ത്തു​ന്ന സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ സൃ​ഷ്ടി​ക്ക​രു​ത്. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അ​ഭം​ഗു​രം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വേ​ണം. അ​ധ്യാ​പ​നം ശ്രേ​ഷ്ഠ​മാ​യ ശു​ശ്രൂ​ഷ​യാ​യി എ​ല്ലാ​വ​രാ​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. നീ​തി​നി​ഷേ​ധ​ങ്ങ​ളും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളും മൂ​ലം വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും അ​വ​കാ​ശ​സ​മ​ര​ങ്ങ​ൾ​ക്കും വേ​ദി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു ന​യി​ക്ക​പ്പെ​ട​രു​ത്.

അ​ധ്യാ​പ​ക​ർ​ക്കു സ്വ​സ്ഥ​ത​യോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ത​ങ്ങ​ളു​ടെ ശ്രേ​ഷ്ഠ​മാ​യ നി​യോ​ഗം ഫ​ല​പ്ര​ദ​മാ​യും ഏ​കാ​ഗ്ര​ത​യോ​ടെ​യും നി​റ​വേ​റ്റാ​നു​ള്ള അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണം. സ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ​മേ​ഖ​ല​ക​ളി​ൽ പ​ല​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​തു​പോ​ലു​ള്ള ക​ലു​ഷി​താ​ന്ത​രീ​ക്ഷം ശ്രേ​ഷ്ഠ​പൗ​ര​ന്മാ​രെ രൂ​പ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​വ​രു​ത്. വി​ദ്യാ​ഭ്യാ​സ​രം​ഗം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത് രാ​ഷ്ട്ര​ത്തി​ന്‍റെ ഉ​ത്ത​മ​താ​ല്പ​ര്യ​ത്തി​നു ഗു​ണ​ക​ര​മാ​വി​ല്ല.