🗞🏵 *കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും.*  വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയായിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും.
 
🗞🏵 *കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകരാണെന്ന പ്രസ്താവനയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്.* സമൂഹത്തിൽ വികസനം വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ അത് തടസ്സപ്പെടുത്തുമെന്നും, ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

🗞🏵 *നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിച്ച് കോടതി.* കിരൺ കുമാറിന് പത്ത് വർഷം തടവും പിഴയും. 3 വകുപ്പുകളിലായി 18 വർഷം തടവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം കൂടി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നൽകേണ്ടതാണെന്നും കോടതി അറിയിച്ചു
 
🗞🏵 *കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ.* വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ കഴിയുന്നതെന്ന് കർഷകർ ചോദിച്ചു. ഇത് സംബന്ധിച്ച ആശങ്ക പങ്കുവെച്ചുകൊണ്ട് കർഷകർ കൃഷി മന്ത്രിക്ക് പരാതി നൽകി.‘ചില്ലു’ എന്ന അണ്ണാറക്കണ്ണനെയാണ് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്. 

🗞🏵 *കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.* വികസനത്തിന്റെ പേരിൽ, സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതി സർവ്വേയുടെ ഭാഗമായി നടത്തുന്ന കല്ലിടൽ മരവിപ്പിച്ചതായി സർക്കാർ, ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്

🗞🏵 *യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, വിദേശത്തേക്ക് കടന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും.* ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ കോപ്പി, വിജയ് ബാബുവിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. മെയ് 30ന് കേരളത്തിൽ എത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും നടൻ കോടതിയോട് ആവശ്യപ്പെട്ടു.

🗞🏵 *കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ.* വേനൽമഴയും കാറ്റും നാശം വിതച്ചതിനെത്തുടർന്ന്, ചെന്നിത്തല, മാന്നാർ മേഖലയിലെ പാടശേഖരങ്ങളിലെ കർഷകരാണ് കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. വെള്ളമില്ലായ്മ, വരിനെല്ല് എന്നിവയ്ക്കു പിന്നാലെയാണ് വേനൽമഴയും കനത്തത്.

🗞🏵 *വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ 10 വർഷം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേരള പൊലീസ്.* വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും, അവർക്ക് കൂട്ടുനിൽക്കുന്ന രക്ഷിതാക്കൾക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്ന് കേരള പൊലീസ്. തങ്ങളുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു കേരള പൊലീസിന്റെ പ്രതികരണം.
 
🗞🏵 *ഇന്ധന വിലയുടെ നി​​​കു​​​തി കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​ര്‍ കു​​​റ​​​ച്ച​​​പ്പോ​​​ള്‍ അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ 79 പൈസ കൂട്ടുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.* ലി​​​റ്റ​​​റി​​​ന് എ​​​ട്ടു രൂ​​​പ നി​​​കു​​​തി​​​യി​​​ല്‍ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ 79 പൈ​​​സ​​​യു​​​ടെ വ​​​ര്‍​​​ദ്ധന വ​​​രു​​​ത്തി​​​യെ​​​ന്നാണ് ധനമന്ത്രിയുടെ കണ്ടെത്തൽ.

🗞🏵 *കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു.* സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ മൂന്ന് വർഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സിഎൻജി വാഹനങ്ങൾക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.
 
🗞🏵 *പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍.* ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🗞🏵 *ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിൽ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയത് ഒരു സാധാരണ കുട്ടിയല്ലെന്നു ജിജി നിക്സൺ.* പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനയുടെ, ‘ജൂനിയര്‍ ഫ്രണ്ട്’ എന്ന വിംഗിന്റെ ‘ലീഡര്‍’ ആയ ഒരു ‘ബാലജിഹാദി’ ആണ് ആ കുട്ടിയെന്നു സോഷ്യൽ മീഡിയ കുറിപ്പിൽ ജിജി പറയുന്നു. ആന്റി ടെററിസം സൈബർ വിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടായാണ് ഇക്കാര്യം ജിജി പങ്കുവച്ചിരിക്കുന്നത്.

🗞🏵 *പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിൽ, മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു.* ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിൽ നടന്ന സംഭവത്തിൽ കൊനസീമ ജില്ലയുടെ പേര് ബിആർ അംബേദ്‌കർ കൊനസീമ എന്നാക്കിയതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ്, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പിനിപെ വിശ്വരൂപുവിന്റെ വീടിന് പ്രതിഷേധക്കാർ‌ തീയിടുകയായിരുന്നു. എംഎൽഎ പൊന്നാട സതീഷിന്റെ വീടും ആക്രമികൾ തീയിട്ട് നശിപ്പിച്ചു.

🗞🏵 *രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ, കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.* ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കുന്നതിനായി നടപ്പുസാമ്പത്തികവര്‍ഷം തന്നെ, തുക ചെലവഴിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

🗞🏵 *ശ്രീനഗർ സൗര മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.* ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രി ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഏഴുവയസ്സുള്ള മകൾക്കും പരിക്കേറ്റിരുന്നു. ഭീകരാക്രണത്തിൽ പിതാവിനൊപ്പം ഇരുന്ന മകളുടെ കെെയ്ക്ക് വെടിയേൽക്കുകയായിരുന്നു.
 
🗞🏵 *ജനഗണമനക്കൊപ്പം വന്ദേമാതരവും ആദരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ.* ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളിൽ വന്ദേമാതരം ശ്രേഷ്ഠമായ പങ്കുവെച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്.കൂടാതെ, സ്കൂളുകളിലും കോളേജുകളിലും ഈ ഗാനം ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദ്ദേശം നൽകണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടു. 

🗞🏵 *കുത്തബ് മിനാർ സ്മാരകം മാത്രമാണെന്നും, അത് ഒരു ആരാധനാലയമല്ലെന്നുമാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഡൽഹി കോടതിയിൽ.*
കുത്തബ് മിനാറിൽ ദേവതകളുടെ ചിത്രങ്ങളും കൊത്തുപണികളും അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്കാണെന്നും ഉള്ള ഹർജിയിൽ വാദം കേൾക്കവേയാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഇപ്രകാരം സത്യവാങ്മൂലം നൽകിയത്.

🗞🏵 *കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം.* ഇരുവരും സഞ്ചരിച്ച കാർ നദിയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ താരങ്ങൾക്ക് സാരമായി പരിക്കേറ്റു. സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തിൽ പതിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.

🗞🏵 *ലഖ്‌നൗവിലെ ചരിത്ര പ്രസിദ്ധമായ ‘ടീലേ വാലി മസ്ജിദി’ൽ അവകാശവാദവുമായി ഹിന്ദു സംഘനകൾ.* ടീലേ വാലി മസ്ജിദിനകത്തുള്ള കുങ്കുമ വസ്ത്രങ്ങൾ തങ്ങളുടെ അവകാശവാദങ്ങൾ തെളിയിക്കുന്നതാണെന്നും സംഘടനകൾ പറയുന്നു. പള്ളി നില്‍ക്കുന്ന സ്ഥലം യഥാർത്ഥത്തിൽ ‘ലക്ഷ്മണ്‍ ടീലേ’ (ലക്ഷ്മണന്റെ കുന്ന്) ആണെന്ന് സംഘടന അവകാശപ്പെടുന്നു.

🗞🏵 *തൃശൂരിൽട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്.മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.

🗞🏵 *കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി.* കേന്ദ്രത്തിന്റെ ആജ്ഞാപനം ഇങ്ങോട്ട് വേണ്ടെന്നും തങ്ങളെക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ ആജ്ഞാപിക്കേണ്ട കാര്യമില്ലെന്നും തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിമര്‍ശനം

🗞🏵 *റസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്നും നിർബന്ധപൂർവ്വം സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ.* സർവീസ് ചാർജ് നൽകണമോ വേണ്ടയോ എന്നത് പൂർണ്ണമായും ഉപഭോക്താവിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാർ, നിർബന്ധപൂർവ്വം സർവീസ് ചാർജ് ഈടാക്കാൻ റസ്റ്റോറന്റുകൾക്ക് അധികാരമില്ലെന്നും മുന്നറിയിപ്പു നൽകി. 

🗞🏵 *പൊതുവായ അവകാശങ്ങളുള്ള സ്വതന്ത്രമായ ഇൻഡോ-പസഫിക് മേഖല ഞങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ക്വാഡ് രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചത്.എല്ലാവർക്കും ഒരേ അവകാശമുള്ള പൊതുവായ സ്വതന്ത്ര സംവിധാനമുള്ള ഇൻഡോ-പസഫിക് മേഖല ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത താല്പര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
 
🗞🏵 *കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ലെഫ്.ഗവർണർ മനോജ്‌ സിൻഹ.* താഴ്‌വരയിൽ ജോലി ചെയ്ത് ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് യാതൊരു വിധത്തിലുള്ള അപകടവും സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച, പ്രതിഷേധം നടത്തുന്ന കശ്മീരി പണ്ഡിറ്റുകളെ കണ്ടു സംസാരിക്കവേയാണ് ഗവർണർ ഇപ്രകാരം ഉറപ്പു നൽകിയത്. 

🗞🏵 *വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്.* ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി  ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരമാണ് കണ്ടെത്തിയത്.കള്ളക്കട്ടയിലെ പൂട്ടികിടക്കുന്ന വീട്ടിൽ അസമയത്ത് അപരിചതരായ ആൾക്കാരെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാനഗർ പോലീസ് പരിശോധന നടത്തിയത്.

🗞🏵 *വാക്കുതർക്കത്തെ തുടർന്ന് മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.* കോട്ടയം മറ്റക്കരയിൽ,  ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെഴുവൻകുളം താന്നിക്ക തടത്തിൽ ശാന്തയാണ് മകൾ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. അമ്മയും മകളും തമ്മിൽ വാക്കുതർക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ, മകൾ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയൽവാസികൾ വ്യക്തമാക്കി.

🗞🏵 *അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.* ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്.

🗞🏵 *പാർട്ടി പിരിവ് നൽകാത്തതിന്‍റെ പേരിൽ ഗുണ്ടായിസവുമായി വീണ്ടും സിപിഐ നേതാവ്.* ആലപ്പുഴ ചാരുംമൂടിൽ പിരിവ് നൽകാതിരുന്ന ബേക്കറി ഉടമയെ സിപിഐ നേതാവ് കൈയേറ്റം ചെയ്തു. സിപിഐ പ്രാദേശിക നേതാവ് സലിം തറയിലാണ് ആക്രമണം നടത്തിയത്.

🗞🏵 *അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​ബ് ആം ​ആ​ദ്മി സ​ർ​ക്കാ​രി​ലെ ആ​രോ​ഗ്യ​മ​ന്ത്രി വി​ജ​യ് സിം​ഗ്ല​യെ മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മാ​ൻ പു​റ​ത്താ​ക്കി.* മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ സിം​ഗ്ല അ​റ​സ്റ്റി​ലാ​യി. സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​റു​ക​ളി​ല്‍ ഒ​രു ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന​താ​ണ് സിം​ഗ്ല​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണം. 
 
🗞🏵 *റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി പൂർണമായി നിർത്തുന്നതു സംബന്ധിച്ച യൂറോപ്യൻ യൂണിയന്‍റെ തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്നു ജർമൻ ധനമന്ത്രി റോബർട്ട് ഹാബെക് അറിയിച്ചു.* അതേസമയം, ഈ നടപടി റഷ്യക്ക് സമീപകാലത്തു തിരിച്ചടിയാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.

🗞🏵 *കെനിയയില്‍ വിദ്യാഭ്യാസ രംഗത്ത് താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്ക വിശ്വാസം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നേഴ്സിംഗ് അവാര്‍ഡിനു അര്‍ഹയായ നേഴ്സ് അന്നാ ക്വാബാലെ ഡൂബ.* അന്താരാഷ്ട്ര നേഴ്സസ് ദിനമായ മെയ് 12-ന് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് ഡൂബ അവാര്‍ഡ് സ്വീകരിച്ചത്. 2,50,000 ഡോളറാണ് അവാര്‍ഡ് തുക. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമാധാനത്തിനായി അവാര്‍ഡ് തുക വിനിയോഗിക്കുമെന്ന് വടക്കന്‍ കെനിയയിലെ മാര്‍സാബിത്ത് എന്ന പട്ടണത്തിലെ സര്‍ക്കാര്‍ റെഫറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡൂബ കാത്തലിക് ന്യൂസ് സര്‍വ്വീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
🗞🏵 *തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ തങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ തങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും” എന്നത് നിലപാടിന്റെ പൊള്ളത്തരമാണെന്നും ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.* യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂവെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാൻ ദേശിയ പാർട്ടികൾക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ടെന്നും പിതാവ്  ഫേസ്ബുക്കില്‍ കുറിച്ചു.

🗞🏵 *ആരോഗ്യ മേഖലയിൽ പ്രതിസന്ധിയുള്ള നാട്ടിൽ ഗർഭിണികളായിരിക്കുന്ന അമ്മമാരുടെയും, ചെറിയ കുഞ്ഞുങ്ങളുടെയും മരണ നിരക്ക് കുറയ്ക്കുവാന്‍ ദൗത്യം ഏറ്റെടുത്ത് നൈജീരിയയിലെ ഒരു കൂട്ടം കത്തോലിക്ക സന്യാസിനികൾ.* അബകാലികി രൂപതയിൽ മൈല്‍ ഫോർ ഹോസ്പിറ്റൽ നടത്തുന്ന മെഡിക്കൽ മിഷ്ണറീസ് ഓഫ് മേരി സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് മരണനിരക്ക് കുറയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ സേവനം ചെയ്യുന്ന സന്യസ്തരിൽ ചിലർ ഡോക്ടർമാരും, ചിലർ നേഴ്സുമാരുമാണ്.

🗞🏵 *ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ.* മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ വിയോഗത്തിന് പിന്നാലെ വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സർക്കാരിൻറെ കെടുകാര്യസ്ഥതയും സുരക്ഷിത പ്രശ്നങ്ങളുമാണ് ആക്രമണത്തിനും തീവ്രവാദത്തിനും കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*ഇന്നത്തെ വചനം*
യേശു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു.
അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌ റോസ്‌ അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട്‌ കാല്‍ക്കല്‍ വീണ്‌ അപേക്‌ഷിച്ചു:
എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്‌, അവളുടെമേല്‍ കൈ കള്‍വച്ച്‌, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്റെ കൂടെപോയി.

മര്‍ക്കോസ്‌ 5 : 21-24

അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്‌ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു.
അകത്തു പ്രവേശിച്ച്‌ അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്‌ക്കുകയും വിലപിക്കുകയും ചെയ്യുന്നത്‌? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.
അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട്‌ അവളെ കിടത്തിയിരുന്നിടത്തേക്ക്‌ അവന്‍ ചെന്നു.
അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ചുകൊണ്ട്‌, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു.
തത്‌ ക്‌ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്‌മയിച്ചു.
ആരും ഈ വിവരം അറിയരുത്‌ എന്ന്‌ യേശു അവര്‍ക്കു കര്‍ശനമായ ആജ്‌ഞ നല്‍കി. അവള്‍ക്കു ഭക്‌ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

മര്‍ക്കോസ്‌ 5 : 38-43
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*വചന വിചിന്തനം*
ഈശോ ജീവൻ്റെയും മരണത്തിൻ്റെയും നാഥനാണ്. അവിടുന്ന് തൻ്റെ ദൈവത്വത്തിന് തെളിവ് നൽകുന്നത് സ്വയം ഉയിർത്തും മറ്റുള്ളവരെ ഉയിർപ്പിച്ചും തനിക്ക് ജീവൻ്റെമേൽ ആധികാരമുണ്ട് എന്ന് തെളിയിച്ചുകൊണ്ടാണ്. ഉയിർപ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ നിത്യജീവനെക്കുറിച്ചുള്ള ചിന്തകൾ നമ്മിൽ നിറയട്ടെ. ജീവൻ്റെ നാഥനെ നമുക്ക് ആരാധിക്കാം സ്തുതിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*