സ്വപ്നജോലിക്കായി ഇപ്പോള്‍ അപേക്ഷിക്കാം: കാബിന്‍ ക്രൂവാകാന്‍ ക്ഷണിച്ച് എമിറേറ്റ്സ് എയർലൈന്‍സ്
എമിറേറ്റ്സ് എയർലൈന്‍സില്‍ കാബിന്‍ ക്രൂ ആയി ജോലി നേടാന്‍ അവസരം. ലോകത്തിലെ 30 ഓളം നഗരങ്ങളില്‍ നിന്നുളളവരില്‍ നിന്നാണ് എമിറേറ്റ്സ് എയർലൈന്‍സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജൂണ്‍ 2022 വരെയാണ് അവസരമുളളത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അടുത്ത ആറ് ആഴ്ചയ്ക്കുളളില്‍ എമിറേറ്റ്സിന്‍റെ വിദഗ്ധ ടീം 30 നഗരങ്ങളില്‍ അഭിമുഖ പരീക്ഷ നടത്തും. ദുബായ് ആസ്ഥാനമായിട്ടായിരിക്കും ജോലി.
https://www.emiratesgroupcareers.com/cabin-crew/ എന്ന വെബ്സൈറ്റിലൂടെ ജോലി അപേക്ഷ നല്‍കാം.
കഴിഞ്ഞ ഒക്ടോബറില്‍ എമിറേറ്റ്സ് എയർലൈന്‍സ് പൈലറ്റ്സ്, കാബിന്‍ ക്രൂ ഉള്‍പ്പടെ 6000 ത്തോളം ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാബിന്‍ ക്രൂ അപേക്ഷ എമിറേറ്റ്സ് ക്ഷണിച്ചിരിക്കുന്നത്.