സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
കോട്ടയം ജില്ലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. ഇതിന്റെ ഫലമായി മീനച്ചിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളിലാണ് ശക്തമായ മഴ ലഭിച്ചത്. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ 2 മണിയോടെയാണ് മഴയ്ക്ക് ശമനം ഉണ്ടായത്.