ന്യൂഡല്‍ഹിയിലെ നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷനില്‍ 206 കണ്‍സല്‍റ്റന്റ് ഒഴിവ്. 3 വര്‍ഷത്തെ കരാര്‍ നിയമനമാണ്.
ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് അവസരം .അപേക്ഷ ഓണ്‍ലൈന്‍ ആയി മേയ് 16 വരെ സമര്‍പ്പിക്കാം.ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്‌സി യോഗ്യതയും പരിചയവും ഉള്ളവര്‍ക്കാണ് അവസരം. ശമ്ബളം 48,000 രൂപവരെ. വിശദവിവരങ്ങള്‍ www.ntro.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.