🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*വാർത്തകൾ*

🗞🏵 *ആ​ല​പ്പു​ഴ രൂ​പ​ത മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ(77) കാ​ലം​ചെ​യ്തു.* ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വി​സി​റ്റേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 8.15നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ.

🗞🏵 *പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്ന് ഇ​മ്രാ​ൻ ഖാ​ൻ പു​റ​ത്ത്.* പാ​ക് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ​ന​ട​ന്ന അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​മ്രാ​ൻ ഖാ​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ത​ന്നെ​യു​ണ്ടാ​കും.ഇ​മ്രാ​ൻ ഖാ​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. 

🗞🏵 *കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

🗞🏵 *ഭൂമി വിൽക്കലും വാങ്ങലും ഇനി മുൻപത്തെക്കാൾ എളുപ്പത്തിൽ നടക്കുമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.* ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്നും, ക്രയവിക്രയങ്ങൾ എളുപ്പത്തിൽ സാധ്യമാകുമെന്നും, മന്ത്രി പറഞ്ഞു.

🗞🏵 *കരാറുകാര്‍ക്ക് കോടികളുടെ ലാഭത്തിന് കളമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.* കരാറുകാരെ സഹായിക്കാന്‍ ലേല തുക 40ശതമാനം വരെ കുറച്ചതായാണ് ആരോപണം. ഇതോടെ, ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വരുമാനത്തില്‍ കോടികളുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേത്രങ്ങളിലെ ലേലം ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കുറഞ്ഞ തുകയ്ക്കാണ് ലേലം നടന്നത്. അടിസ്ഥാന ലേല തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ ആനുപാതികമായി കുറവ് വരുത്താനുമാണ് മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.

🗞🏵 *യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ*. നീറ്റ് പരീക്ഷയെഴുതിയിട്ടും അവസരം കിട്ടാത്ത മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. യുക്രെയ്നില്‍ നിന്ന് മടങ്ങിയവര്‍ക്ക് ഇവിടെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയാണ്.ഇപ്പോള്‍ തന്നെ, ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെന്ന് ഐഎംഎ പറയുന്നു

🗞🏵 *കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതായി റിപ്പോർട്ട്.* ഗുജറാത്തിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അ‌റുപതുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 13നാണ് ഇയാൾക്ക് രോഗബാധ കണ്ടെത്തിയത്.
ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി ആശുപത്രി വിട്ടു.

🗞🏵 *ബാലസാഹിതീ പ്രകാശന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാട് അ‌ർഹനായി.* കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌ക്കാരം. കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്‍ക്കുന്ന ശ്രേഷ്ഠ കലാകാരന്‍ എന്നീ മാനദണ്ഡങ്ങളിലാണ് മുതുകാട് പുരസ്കാരത്തിന് അ‌ർഹനായത്.
 
🗞🏵 *സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.* സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതും കോണ്‍ഗ്രസ് നേതാവായി തന്നെയാണ്. നാളത്തെ കാര്യത്തിന് താന്‍ പ്രവചനത്തിനില്ല’, മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് പോകാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ശശി തരൂർ രംഗത്ത്.* പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു തരൂരിന്റെ വെളിപ്പെടുത്തൽ.

🗞🏵 *മലപ്പുറം അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി.* കോഴിക്കോട് വടകര സ്വദേശിയായ മുബാഷിറിനെയാണ് കണാതായത്. ഇന്നലെ രാവിലെയാണ് മുബാഷിറിനെ കാണാതായത്. എം.എസ്.പി. ((MSP)ബറ്റാലിയൻ അംഗമാണ് മുബാഷിർ.ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു.

🗞🏵 *കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സജീവമായി പങ്കെടുക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിച്ചടിയായി മകന്റെ കള്ളപ്പണക്കേസ്.* ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

🗞🏵 *രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കുമുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ലഭ്യമായി തുടങ്ങി.* സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 തികഞ്ഞവർ എന്നിവർക്ക് നൽകിവന്ന വാക്സിന്‍ വിതരണം തുടരും. എന്നാൽ എല്ലാവർക്കും ബൂസ്റ്റർ സൗജന്യമാകില്ല. നിലവിൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സ് തികഞ്ഞവർ എന്നിവർക്ക് മാത്രമാണ് വാക്സ്ൻ സൗജന്യം.
 
🗞🏵 *ആരാധനാലയങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ശബരിമല വിഷയത്തിൽ ചർച്ചകൾ അനിവാര്യമാണെന്നും വ്യക്തമാക്കി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്.* ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും ബൃന്ദ പറഞ്ഞു.

🗞🏵 *ഹൈറേഞ്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ മിന്നലേറ്റ് മരിച്ചു.* ഇടുക്കിയിലെ വെന്മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
 
🗞🏵 *സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.* ഒളവണ്ണ ചെറോട്ട്കുന്ന് സ്വദേശി കെ.വി.സഫ്വാൻ(22)ആണ് പിടിയിലായത്.ഇൻസ്റ്റഗ്രാം വഴിയാണ് സഫ്വാൻ പെൺകുട്ടിയുമായി സൗഹൃദത്തിലായത്.

🗞🏵 *ബൈ​ക്കി​ന് മു​ന്നി​ൽ കാ​ട്ടു​പ​ന്നി ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.* ശ​ര​ത്, സൂ​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കിനു കു​റു​കെ കാ​ട്ടു​പ​ന്നി ചാ​ടിയാണ് അപകടമുണ്ടായത്. ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞാണ് യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റ​ത്.

🗞🏵 *പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.* ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറഫാത്തിനെ (34) ആണ് അറസ്റ്റ് ചെയ്തത്.2021 ഒക്ടോബറിലുണ്ടായ സംഭവത്തിന് ശേഷം, പ്രതിയായ യാസർ അറഫാത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ച് വരുകയായിരുന്നെന്നും സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

🗞🏵 *ജമ്മുകശ്മീരിലെ വിവിധ മേഖലകളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.* ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിര്‍ഹാമ മേഖല, കുല്‍ഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നത്.

🗞🏵 *കാശ്മീർ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി.* ശ്രീനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായി. ഇത്, ആസൂത്രിതമായ ഗൂഢാലോചനയാണെന്നും, മുദ്രാവാക്യം വിളിച്ചവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

🗞🏵 *കര്‍ണാടകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമം.* ശ്രീരാമ ശോഭയാത്രയ്ക്കിടെ, ഹിന്ദുവിശ്വാസികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലരുടെ ഇരുചക്രവാഹനങ്ങള്‍ക്കും അക്രമി സംഘം തീയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
🗞🏵 *ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.* ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. അതേസമയം, രാത്രിയോടെ തന്നെ അക്കൗണ്ട് പുന:സ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

🗞🏵 *ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രതിയായ അഹമ്മദ് മുര്‍താസ അബ്ബാസി ഉപയോഗിച്ചത് അറബി വാക്കുകള്‍ അടങ്ങിയ കോഡ് ഭാഷയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.* ഐഎസ് ക്യാമ്പിലെ ഒരു യുവതിയുമായി അഹമ്മദ് മുര്‍താസ അബ്ബാസി ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇ-മെയില്‍ വഴിയാണ് ഇയാള്‍ യുവതിയുമായി ബന്ധപ്പെട്ടത്. യുവതി പറഞ്ഞ അക്കൗണ്ടിലേക്ക് മുര്‍താസ പലതവണ പണം അയച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
 
🗞🏵 *ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ പ്രതിപക്ഷ പാർട്ടികൾ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.* ആർ.എസ്.എസിനെതിരെയായ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, അവരെ ഒന്നിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം, മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.

🗞🏵 *പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ എട്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 2.5 കോടി വീടുകള്‍ നിര്‍മ്മിച്ചു.* എന്നാല്‍, 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ 3.26 കോടി പാര്‍പ്പിടങ്ങളാണ് നിര്‍മ്മിച്ചത്. മുന്‍ സര്‍ക്കാരുകള്‍ വീട് നിര്‍മ്മാണത്തിന് നൽകി വന്നിരുന്ന തുക 70,000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിത്, സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയായും കുന്നിന്‍ പ്രദേശങ്ങളില്‍ 1.30 ലക്ഷം രൂപയായും ഉയര്‍ന്നു. ഇതോടൊപ്പം എല്‍ഇഡി ബല്‍ബുകള്‍, ടോയ്‌ലറ്റുകള്‍, സൗജന്യ സിലിണ്ടറുകള്‍ മുതലായ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്ക് നല്‍കിയതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

🗞🏵 *ശ്രീലങ്കയിലെ ഭരണപ്രതിസന്ധിയ്‌ക്കിടെ സഹായത്തിനായി സൈന്യത്തെ അയക്കുമെന്ന സൂചനകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ.* അതേസമയം ഭക്ഷ്യധാന്യങ്ങളും മറ്റും നൽകിയുള്ള സഹായം തുടരുമെന്ന സൂചനയാണ് നൽകിയത്. രാജ്യത്തെ കലാപങ്ങളും മന്ത്രിസഭയുടെ തകർച്ചയും ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയ സാഹചര്യത്തിലാണ് ഹൈക്കമ്മീഷൻ ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.  ശ്രീലങ്കയിലേക്കുള്ള നയതന്ത്ര ഉദ്യോഗസ്ഥൻ ഗോപാൽ ബാഗ്ലേയാണ് ഇന്ത്യ ശ്രീലങ്കയിലേയ്‌ക്ക് സൈന്യത്തെ അയയ്‌ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന വിവരം ധരിപ്പിച്ചത്.

🗞🏵 *ഒരു സൂപ്പർ പവറിനും ഇന്ത്യയെ തൊടാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* അമേരിക്ക, ഇമ്രാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്‌ നടത്തിയ പ്രസ്താവനക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകത്തിലെ ഒരു സൂപ്പർ പവറിനും ഇന്ത്യക്ക് മുമ്പിൽ നിബന്ധനകൾ വെക്കാൻ സാധിക്കില്ല. സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യക്ക്, സ്വതന്ത്ര്യമായ ഒരു വിദേശ നയമുണ്ട്. ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ലെന്നും ഇമ്രാൻ ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായ ജോസഫൈന്‍ സമ്മേളന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

🗞🏵 *ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.* ന​ൻ​മേ​നി സ്വ​ദേ​ശി സ​ജീ​വ​നാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ വി​ളി​ച്ച​താ​ണെ​ന്ന് സ​ജീ​വ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​യ്ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്
 
🗞🏵 *മ​ദ്യ​പി​ച്ച് വാ​ഹ​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വീ​ണ്ടും ഊതി​ക്കാ​ൻ തു​ട​ങ്ങു​ന്നു.* ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന വീ​ണ്ടും തു​ട​ങ്ങാ​ൻ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ന്ന് മു​ത​ൽ വീ​ണ്ടും പ​രി​ശോ​ധ​ന തു​ട​ങ്ങും.കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ് ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് നി​ർ​ത്തു​വ​ച്ചി​രു​ന്ന​ത്.

🗞🏵 *കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വീ​​​ണ്ടും കൊ​​​ച്ചി ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ വ​​​ൻ സ്വ​​​ർ​​​ണ​​​വേ​​​ട്ട.* 2.418 കി​​​ലോ സ്വ​​​ർ​​​ണ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​വി​​​ടെ​​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി അ​​​ഷ്ക​​​ർ, വെ​​​ളി​​​യം പൂ​​​യ​​​പ്പി​​​ള്ളി സ്വ​​​ദേ​​​ശി ശ്യാം ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നാ​​​ണ് ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

🗞🏵 *ഫ്രാന്‍സിന്റെ ദേശീയ സ്മാരകവും, ടൂലോസ് നഗരത്തിന്റെ ആത്മീയ കേന്ദ്രവുമായ സെന്റ്‌-എറ്റിയന്നെ കത്തീഡ്രലില്‍ പാഴ്സല്‍ ബോംബ് കണ്ടെത്തി.*  വെള്ളിയാഴ്ചത്തെ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബ് വെച്ചുവെന്ന് സംശയിക്കുന്ന നാല്‍പ്പതുകാരനായി ഫ്രഞ്ച് പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ദേവാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളില്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങളെ ആധാരമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഏപ്രില്‍ 8ന് രാവിലത്തെ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് രാവിലെ 8 മണിക്ക് ശേഷമാണ് സംശയിക്കപ്പെടുന്ന വ്യക്തി ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മുപ്പതോളം പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*ഇന്നത്തെ വചനം*

അവന്‍ ഇതു പറഞ്ഞതിനുശേഷം ജറുസലെമിലേക്കുള്ളയാത്ര തുടര്‍ന്നു.
ഒലിവുമലയ്‌ക്കരികെയുള്ള ബേത്‌ഫഗെ, ബഥാനിയാ എന്നീ സ്‌ഥലങ്ങളെ സമീപിച്ചപ്പോള്‍, അവന്‍ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:
എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ചെല്ലുമ്പോള്‍, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
നിങ്ങള്‍ അതിനെ അഴിക്കുന്നതെന്തിനെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന്‌ അതിനെക്കൊണ്ട്‌ ആവശ്യമുണ്ട്‌ എന്നുപറയുക.
അയയ്‌ക്കപ്പെട്ട വര്‍ പോയി യേശു പറഞ്ഞതുപോലെ കണ്ടു.
അവര്‍ കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍ അതിന്റെ ഉടമസ്‌ഥര്‍ അവരോട്‌, നിങ്ങള്‍ എന്തിനാണ്‌ കഴുതക്കുട്ടിയെ അഴിക്കുന്നത്‌ എന്നു ചോദിച്ചു.
കര്‍ത്താവിന്‌ ഇതിനെക്കൊണ്ട്‌ ആവശ്യമുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു.
അവര്‍ അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തു വിരിച്ച്‌ അവര്‍ യേശുവിനെ ഇരുത്തി.
അവന്‍ കടന്നുപോകുമ്പോള്‍ അവര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു.
അവന്‍ പട്ടണത്തോടടുത്ത്‌ ഒലിവു മലയുടെ ചരിവിനു സമീപത്തെത്തിയപ്പോള്‍ ശിഷ്യഗണം മുഴുവന്‍ സന്തോഷിച്ച്‌ തങ്ങള്‍ കണ്ട എല്ലാ അദ്‌ഭുതപ്രവൃത്തികളെയുംപറ്റി ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിക്കാന്‍ തുടങ്ങി.
കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗൃഹീതന്‍, സ്വര്‍ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം എന്ന്‌ അവര്‍ ആര്‍ത്തുവിളിച്ചു.
ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യന്‍മാരെ ശാസിക്കുക.
അവന്‍ പ്രതിവചിച്ചു: ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 19 : 28-40
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*വചന വിചിന്തനം*
സന്തോഷദുഃഖങ്ങളുടെ വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നുള്ള ഓർമ്മ മാഞ്ഞുപോകാതിരിയ്ക്കാനും ക്രൂശിതനെ അനുധാവനം ചെയ്യാനുള്ള ശക്തി സംഭരിയ്ക്കാനും വേണ്ടിയാണ് പീഢാനുഭവരഹസ്യങ്ങളുടെ ദിനങ്ങൾ മാറ്റിവയ്ക്കപ്പെട്ടിരിയ്ക്കുന്നതെന്ന് ക്രൂശിതൻ ഓർമ്മപ്പെടുത്തുന്നു.

ഓശാനഞായർ ഒരുപാട് ഓർമ്മപ്പെടുത്തലുകൾ എനിയ്ക്ക് നൽകുന്നുണ്ട്. ആരവങ്ങളുടെ ഓശാന ഞായർ മുതൽ ആളൊഴിഞ്ഞ കല്ലറയിലേയ്ക്കുള്ള ദൂരമാണ് മനുഷ്യജീവിതമെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയാനുളള യാത്രയാകണം വലിയ ആഴ്ചയുടെ ഓരോ ദിനങ്ങളും. ഓശാനവിളികളിൽ മനസ്സുടക്കിയാൽ കുരിശിന്റെ വഴിയിലെ ഒറ്റപ്പെടലുകളും തള്ളിപ്പറയലുകളും ഒറ്റിക്കൊടുക്കലുമൊക്കെ അസ്സഹനീയമാംവിധം എന്റെ ജീവിതത്തെ നൊമ്പരപ്പെടുത്തും. മറിച്ച് ആർപ്പുവിളികളുടെ ആരവങ്ങളുടെ ക്ഷണികത തിരിച്ചറിഞ്ഞാൽ കുരിശുയാത്രയുടെ വേദനകളിൽ ക്രിസ്തുവിനോടൊപ്പം നടക്കാൻ എനിയ്ക്ക് കഴിയും. രക്ഷിയ്ക്കണമേ എന്ന ജനത്തിന്റെ നിലവിളിയ്ക്ക് ദൈവം നൽകിയ സമ്മാനമാണ് ക്രിസ്തുവിന്റെ പീഡാ സഹനവും മരണവും ഉത്ഥാനവും. വി.പൗലോശ്ലീഹായെപ്പോലെ ഓരോ വലിയ ആഴ്ചയും ക്രിസ്തുവിന്റെ സഹനത്തിന്റെ കുറവ് എന്റെ ജീവിതത്തിലൂടെ നികത്താനുള്ള ഓർമ്മപ്പെടുത്തലിന്റെ ദിനങ്ങൾ കൂടിയാണ്.

നല്ല തമ്പുരാനെ, കുരിശിലെ സുകൃതങ്ങളെ ധ്യാനിച്ച് ഉത്ഥാനത്തിന്റെ മഹിമയിൽ ആനന്ദിയ്ക്കാനും ജീവിതത്തിലെ ഓശാന അനുഭവങ്ങളിലും പെസഹാഅനുഭവങ്ങളിലും കുരിശു മരണാനുഭവങ്ങളിലും അങ്ങയെപ്പോലെ സമചിത്തനായിരിയ്ക്കാനുള്ള അനുഗ്രഹം വലിയ ആഴ്ചയിലെ ഓരോ ദിനങ്ങളിലും പ്രത്യേകമായി എനിയ്ക്ക് നൽകണമേ. ആമ്മേൻ.
സോണിച്ചൻ CMI

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*