എറണാകുളം ജില്ലാ എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു.

എസ്.എസ്.എല്‍.സി, ഡിഗ്രി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/ എം.ബി.എ (ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്), ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഏപ്രില്‍ 13ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന നമ്ബറുകളില്‍ ബന്ധപ്പെടുക.