രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസത്തിനിടെ 14-ാം തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 116 രൂപയും ഡീസലിന് 102.91 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 118.60 രൂപയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് ഇവിടെ ഇന്നത്തെ വില 104.64 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 116.14 രൂപയും ഡീസലിന് 103.04 രൂപയുമാണ് വില.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 105.41 രൂപയും ലിറ്ററിന് 96.67 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 110.95 രൂപയും ഡീസല്‍ വില 101.04 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.