വേനൽചൂടിന് അറുതിയായി സംസ്ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസത്തേക്ക് മഴ ലഭിയ്ക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടി നിന്നെങ്കിലും മഴ പെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കനത്ത ചൂടാണ് ലഭ്യമായിരുന്നത്. ഏപ്രില്‍ 02 മുതല്‍ 06 വരെയുള്ള ദിവസങ്ങളില്‍ ആണ് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, വരാനിരിക്കുന്ന മൂന്ന് മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്