സംസ്ഥാനത്ത് ഏപ്രിൽ 3 വരെ ഇടിമിന്ന‍ലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‍ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഇന്നു നേരിയ മഴയ്ക്കു സാധ്യതയുണ്ട്.

ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 10 വരെ ഇടിമിന്നലി‍നു സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെ‍ന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.