🗞🏵 *ആ​ഗോ​ള​ത​ല​ത്തി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 19 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ ച്ച്ഒ).* ​മ​ര​ണ​നി​ര​ക്കും താ​ര​ത​മ്യേ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.ക​ഴി​ഞ്ഞാ​ഴ്ച ലോ​ക​വ്യാ​പ​ക​മാ​യി 1.6 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 75,000 മ​ര​ണ​ങ്ങ​ളും.

🗞🏵 *സംസ്ഥാനത്ത്  12,223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു* എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനെയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അം​ഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.* പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കുഴപ്പക്കാരെ ശ്രദ്ധിക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും വിമർശനങ്ങൾ അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി പാർട്ടിയം​ഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

🗞🏵 *തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് സംസ്ഥാന തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നു.* സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പോലീസും ആരോഗ്യവകുപ്പും. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് അവയവ കച്ചവടം നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാൽ ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പോലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്‍റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

🗞🏵 *പാക്കിസ്ഥാനില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.* കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധഭീതി നിലനില്‍ക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഏത് സമയത്തും ആണവ യുദ്ധത്തിന് തയ്യാറാണെന്നാണ് ഇമ്രാന്‍ ഖാന്റെ ഭീഷണി.

🗞🏵 *അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ സ്പെഷ്യൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു.* ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ സി രാ​ജേ​ന്ദ്ര​നാ​ണ് പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. 18നാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി, എ​സ്ടി കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ക.

🗞🏵 *രാജധാനി എക്‌സ്പ്രസിനു നേരെ ഓടിക്കൊണ്ടിരിക്കെ കല്ലേറ് .* ന്യൂഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. രാജധാനി എക്‌സ്പ്രസ് ട്രെയിനിനു നേരെ തൃശൂരില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. തൃശൂര്‍ സ്റ്റേഷന്‍ പിന്നിട്ട ട്രെയിന്‍ പാമ്പൂരിലെത്തിയപ്പോഴായിരുന്നു ആക്രമണം.
 
🗞🏵 *കശ്മീരിലെ യുവാക്കളെ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ കശ്മീരിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി.* മൂന്ന് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ജമ്മു-കശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. നിരവധി രേഖകളും ഡിജിറ്റല്‍ ഡിവൈസുകളും ഉള്‍പ്പെടെ പരിശോധനയില്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.

🗞🏵 *രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരണങ്ങൾ നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷം മുൻപേ നടപടി ആരംഭിച്ചിരുന്നതായി രേഖകൾ.* നേരത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഈ വിവരം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് മുൻപ് 2016 ൽ മീഡിയാ വൺ ചാനലിനും ആഭ്യന്തരമന്ത്രാലയം താക്കീത് നൽകിയിരുന്നു. അതിന് ശേഷമാണ് അപ്പ് ലിങ്ക്, ഡൗൺ ലിങ്ക് അനുമതികൾ വീണ്ടും അഞ്ചു വർഷത്തേയ്‌ക്ക് പുതുക്കി നൽകിയത്.
 
🗞🏵 *ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി.* ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ച് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കാമ്പസിനുള്ളില്‍ പ്രവേശനം നിഷേധിച്ചതോടെ അവര്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

🗞🏵 *എല്‍ഐസിയില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വന്‍ തുകയെന്ന റിപ്പോര്‍റ്റുകൾ പുറത്ത്.* ഇത്തരത്തിൽ 21,539 കോടി രൂപ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതായാണ് ലഭ്യമായ വിവരം. ഇതുമായി ​ബന്ധപ്പെട്ട് 2021 സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് എല്‍ഐസി സമര്‍പ്പിച്ചിരിക്കുന്നത്.

🗞🏵 *വാഹനാപകടത്തിൽ കൊല്ലപ്പെട്ട നടനും ആക്ടിവിസ്റ്റുമായ ദീപ സിദ്ധുവിന്റെ കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പോലീസ്.* അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും, അശ്രദ്ധയോടെ വാഹനം നിർത്തിയിട്ടതിന് ട്രക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

🗞🏵 *ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.* ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടത്. ആധാര്‍ കാര്‍ഡ് പ്രകാരം ജനന വര്‍ഷം 1966 ആണ്.
 
🗞🏵 *എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ.* വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാകാകിയാ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ചചെയ്യേണ്ടിയിരുന്നുവെന്നും വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും അറിയിച്ചു. ഒരു മാസത്തിനു ശേഷം ഇരുവരും തമ്മിൽ വിവാഹമുണ്ടാകുമെന്ന് ആയിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

🗞🏵 *ഹിജാബ് വിഷയത്തിൽ ഇടപെട്ട് ഇന്ത്യയെ കരിവാരിത്തേക്കാൻ ശ്രമിച്ച പാകിസ്ഥാന് വൻ തിരിച്ചടി.* മുഹമ്മദ് അലി ജിന്ന, ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പാകിസ്ഥാന് വിനയായത്. രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്ന തന്നെ ഹിജാബ് രഹിതരായ പെൺകുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ, പിന്നെ പാക്കിസ്ഥാൻ ഹിജാബിനു വേണ്ടി വാദിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
 
🗞🏵 *ഇന്ത്യയെ നിരന്തരം ആക്രമിച്ച മുഗള അക്രമകാരിയെ വീരനായകനാക്കി സൈനിക യൂണിറ്റ് രൂപീകരിച്ച് താലിബാൻ.* പാനിപത് ഓപ്പറേഷൻ വിഭാഗമെന്ന പേരിൽ സൈനിക യൂണിറ്റാണ് താലിബാൻ രൂപീകരിച്ചത്. 18-ാം നൂറ്റാണ്ടിലെ അക്രമി അഹമ്മദ് ഷാ അബ്ദാലിയെ വീരനായകനാക്കിയുള്ള നീക്കങ്ങൾ പാകിസ്താന്റെ പ്രേരണയിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ നിരന്തരം അക്രമിച്ച് രക്തരൂക്ഷിത അക്രമം നടത്തിയ മുഗളന്മാരെ വീരനായകരാക്കുന്ന പാകിസ്താൻ പ്രകോപനത്തിന്റെ അതേ പാതയാണ് താലിബാനും പിന്തുടരുന്നത്.

🗞🏵 *ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് വരാൻ പോകുന്നത് വൻ നേട്ടങ്ങൾ എന്ന് റിപ്പോർട്ട്.* നിലവിൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ അളവ് പകുതിയാക്കി കുറച്ചു കഴിഞ്ഞാൽ, ജിഡിപിയിൽ ഇന്ത്യയ്ക്ക് 20 ബില്യൺ യുഎസ് ഡോളർ വർദ്ധനവ് സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

🗞🏵 *ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നിരന്തര ആക്രമണം നടക്കുകയാണെന്ന് മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി).* നിലവിലെ ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ടെന്നും മുസ്ലിങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ആക്രമണം നടക്കുകയാണെന്നും ഒഐസി ആരോപിച്ചു. രാജ്യത്ത് മുസ്ലിം വംശഹത്യയാണ് നടക്കുന്നതെന്നും ഒഐസി വിമർശിച്ചു. ഉത്തരാഖണ്ഡില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രചരണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവ ഒഐസിയുടെ പ്രസ്താവനയിലുണ്ട്.

🗞🏵 *ബോളിവുഡിലെ വിഖ്യാത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു.* റെയിൽവേ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചതെന്ന് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

🗞🏵 *കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചു.* ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ പരീക്ഷ എഴുതാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

🗞🏵 *രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.* കോ​വി​ഡ് കേ​സു​ക​ള്‍ നി​ര​ന്ത​രം വി​ല​യി​രു​ത്താ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശ​മു​ള്ള​ത്. 

🗞🏵 *യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.*  ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശോഭാ സുബിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടിട്ടുണ്ട്.
 
🗞🏵 *പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കാന്‍ ബിസിനസ് മീറ്റിന്റെ മറവ്.* ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസിലെ ഇര ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ സംഘത്തെ പ്രതി അഞ്ജലി റീമാദേവ് കൊച്ചിയിലെത്തിച്ചത് തട്ടിക്കൂട്ടിയ ബിസിനസ് മീറ്റില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാളില്‍ തലേദിവസം വിളിച്ചു തന്റെ പക്കല്‍ നിക്ഷേപകരും പദ്ധതികളുമുണ്ടെന്നു പറഞ്ഞു പെട്ടെന്നു ബിസിനസ് മീറ്റ് സംഘടിപ്പിച്ചതായിരുന്നുവെന്ന് മാള്‍ മാനേജരും അറിയിച്ചു.

🗞🏵 *ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി.* 44 ല​ക്ഷ​ത്തോ​ളം രൂ​പാ വ​രു​ന്ന 885 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.മു​യ്യം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ദി​ൽ​ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
 
🗞🏵 *ഹിജാബ് വിവാദം ആളിക്കത്തുന്നതിനിടയിൽ കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു.* മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി നൽകിയത്. ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടിട്ടുണ്ടെന്നു തഹസിൽദാർ പറഞ്ഞു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായിരുന്നു ഇതെന്നും അതിനാൽ രൂപം തകർത്തത് അനധികൃതമായ നടപടിയാണെന്നും ചൂണ്ടിക്കാട്ടി ക്രൈസ്തവ നേതാക്കൾ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്.

🗞🏵 *അഞ്ചു പതിറ്റാണ്ടോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച ഫ്രഞ്ച് മിസ്റ്റിക്ക്, മാർത്തേ റോബിൻ സഹസ്ഥാപകയായ ‘ഫോഴേർസ് ഡി ചരിറ്റേ’ എന്ന പ്രസ്ഥാനത്തിന്റെ മേൽനോട്ടത്തിനു വേണ്ടി പ്രത്യേക പ്രതിനിധിയെ വത്തിക്കാൻ നിയമിച്ചു.* കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിനാണ് പ്രത്യേക ചുമതല ലഭിച്ചിരിക്കുന്നത്. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കെവിൻ ഫാരലാണ് ഫെബ്രുവരി മൂന്നാം തീയതി പുറത്തുവിട്ട ഡിക്രിയിൽ ഈ കാര്യം അറിയിച്ചത്.

🗞🏵 *പ്രായമായവരെ മനുഷ്യകുലത്തിന്റെ നിധിയായി പരിപാലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍.* ജൂലൈ 24ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കുമായുള്ള രണ്ടാം ലോകദിനത്തിന് തിരഞ്ഞെടുത്ത വിചിന്തനപ്രമേയത്തെ സൂചിപ്പിച്ചുകൊണ്ട് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രായമായവരെ സ്മരിച്ചു മൂന്നു സന്ദേശങ്ങള്‍ പാപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. “വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും” (സങ്കീർത്തനം 92:14) എന്ന വചനമാണ് പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ ലോകദിനത്തിന്റെ പ്രമേയമെന്ന് പാപ്പയുടെ ആദ്യ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*ഇന്നത്തെ വചനം*
അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
അവര്‍ അവനെ നിര്‍ബന്‌ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്‌തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി.
അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത്‌ ആശീര്‍വ്വദിച്ച്‌ മുറിച്ച്‌ അവര്‍ക്കുകൊടുത്തു.
അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന്‌ അപ്രത്യക്‌ഷനായി.
അവര്‍ പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച്‌ അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട്‌ നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ്‌ ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
ലൂക്കാ 24 : 28-33
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*വചന വിചിന്തനം*
വി.കുർബാനയ്ക്ക് രണ്ടു പ്രധാന ഭാഗങ്ങളാണ് ഉള്ളത്. വചനത്തിൻ്റെ ശുശ്രൂഷയും അപ്പത്തിൻ്റെ ശുശ്രൂഷയും. എമ്മാവൂസ് സംഭവം വി.കുർബാനയർപ്പണത്തെക്കുറിച്ച് ഉള്ള പ്രബോധനമാണ്. കർത്താവ് ആദ്യം അവരോട് വചനം പ്രഘോഷിച്ചു. അവരുടെ ഹൃദയം ജ്വലിച്ചു. തുടർന്ന് അവർക്ക് അപ്പം മുറിച്ചുനൽകി. നാം അർപ്പിക്കുന്ന വി.കുർബാനയും ഇതു തന്നെയാണ്. വചനത്തിൽ ആഴപ്പെട്ട് അപ്പത്തിൻ്റെ ശക്തിയിൽ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*