കനത്ത ചൂടിനിടെ തലസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത ചൂടിനിടെ ലഭിച്ച മഴ ഒരു ആശ്വാസമായിരിക്കുകയാണ്.മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വൈകിട്ട് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മധ്യകേരളത്തിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തിരുന്നു.