ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക തസ്തികകളില്‍ അവസരം. 136 സ്‌കൂളുകളിലായിട്ടാണ് ഒഴിവ്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ യോഗ്യതയിൽ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ യോഗ്യതയിൽ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് വേണ്ടത്.ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 385 രൂപയാണ് പ്രവേശന ഫീസ്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് https://www.awesindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.