1. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ 23 അധ്വാപകർ
മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ 23 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അധ്യാപക ഒഴിവുകൾ: ഹെൽത്ത് സിസ്റ്റം സ്റ്റഡീസ്, സോഷ്യൽ വർക്ക് മാനേജ്മെന്റ് ആൻഡ് ലേബർ സ്റ്റഡീസ്, ഹ്യൂമൻ ഇക്കോളജി, ഹാബിറ്റാറ്റ് സ്റ്റഡീസ്, മീഡിയ ആൻഡ് കൾച്ചറൽ സ്റ്റഡീസ്, ഡിസാസ്റ്റർ സ്റ്റഡീസ്, ലോ റൈറ്റ്സ് ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ഗവേണൻസ്, റിസേർച്ച് മെതഡോളജി,ഡെവലപ്മെന്റ് സ്റ്റഡീസ്.
ഒഴിവുകളുടെ എണ്ണം പ്രഫസർ- പത്ത് ഒഴിവ്.
യോഗ്യത: നിർദിഷ്ട വിഷയത്തിൽ പിജിയും പിഎച്ച്ഡിയും പത്തു വർഷത്തെ പ്രവൃത്തിപരിചയവും.
അസോസിയേറ്റ് പ്രഫസർ: അഞ്ച് ഒഴിവ്. യോഗ്യത നിർദിഷ്ട വിഷയത്തിൽ പിജിയും പിഎച്ച്ഡിയും എട്ടുവർഷത്തെ പ്രവൃത്തി പരിചയവും.
അസിസ്റ്റന്റ് പ്രഫസർ: എട്ട് യോഗ്യത: നിർദിഷ്ട വിഷയത്തിൽ പിജിയും നെറ്റ് യോഗ്യതയും. പിഎച്ച്ഡി ഉള്ളവരെ നെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അക്കൗണ്ട്സ് അസിസ്റ്റന്റ് യോഗ്യത: 55 ശതമാനം മാർക്കോടെ ബിടെക് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ www.tiss.edu എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അനധ്യാപക തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.
അധ്യാപക തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
2. മസഗോൺ ഡോക്കിൽ 86 അപ്രൻറിസ് ഒഴിവ്.
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ 86 അപ്രൻറിസ് ഒഴിവ്. ഗ്രാറ്റ്, ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഗ്രാറ്റ് അപ്രൻറിസ്: ഒഴിവ് 79 (ഒഴിവുള്ള വിഷയങ്ങൾ, ഒഴിവു കളുടെ എണ്ണം എന്ന ക്രമത്തിൽ) സിവിൽ-3, ഇലക്ട്രിക്കൽ-15, ഇല ക്ട്രോണിക്സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ-43, പ്രൊഡക്ഷൻ-5, ഷിപ്പ് ബിൽഡിങ് ടെക്നോളജി-5.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം.
ഡിപ്ലോമ അപ്രൻറിസ്: ഒഴിവ്-7 ഇലക്ട്രിക്കൽ-2, മെക്കാനിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻ ജിനിയറിങ്/ ടെക്നോളജി ബിരുദം.
വിവരങ്ങൾക്ക്: www.mazagondock.in
അപേക്ഷിക്കാൻ portal.mhrdnats.gov.in അവസാന തീയതി ജനുവരി 25.
3. സെബിയിൽ അസി. മാനേജർ: 120 ഒഴിവ്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിൽ (സെബി) ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ വിവിധ വിഭാഗങ്ങളിലായി 120 ഒഴിവ്. അപേക്ഷ 24 വരെ. www.sebl.gov.in
ജനറൽ, ലീഗൽ, ഐടി, റിസർച്, എൻജിനീയറി ങ്-സിവിൽ / ഇലക്ട്രിക്കൽ, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലാണ് ഒഴിവ്.
പ്രായം: 2021 ഡിസംബർ 31ന്): 30. സംവരണവിഭാഗക്കാർക്ക് ഇളവുണ്ട്.
ശമ്പളം: 28,150-55,600 രൂപ.
തിരഞ്ഞെടുപ്പ്: ഫെബ്രുവരി 20ന് ഒന്നാം ഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മാർച്ച് 20, ഏപ്രിൽ 3 (ഐടി ഒഴിവിന്) തീയതികളിലെ രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
4. യങ് പ്രഫഷനൽ പ്രോഗ്രാം 38 ഒഴിവ്.
സെബിയുടെ യങ് പ്രഫഷനൽ പ്രോഗ്രാമിൽ 38 പേർക്ക് അവസരം. സെക്യൂരിറ്റീസ് മാർക്കറ്റ് ഓപ്പറേഷൻസ് (16), നിയമം (10), റിസർച് (6), ഐടി (6) എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതകൾക്കു പുറമേ ഒരു വർഷത്തെ ജോലി പരിചയവും വേണം. ഒരു വർഷത്തേക്കു മുംബൈയിലാണു പ്രോഗ്രാം. കാലാവധി നീട്ടിക്കിട്ടാം. www.sebi.gov.in