തിരുവനന്തപുരം വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റില്‍ ഒരു സ്പെഷ്യല്‍ ക്ലാര്‍ക്കിന്റെ താത്കാലിക ഒഴിവുണ്ട്.
ക്ലാര്‍ക്ക്/ കമ്പ്യൂട്ടര്‍ ജോലിയില്‍ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസില്‍ താഴെ പ്രായമുള്ള വിമുക്തഭടന്‍മാര്‍ ആയിരിക്കണം അപേക്ഷകര്‍.179 ദിവസത്തേയ്ക്കാണ് നിയമനം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയില്‍: a2sainikwelfare@gmail.com, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471-2303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.