കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിക്കാം. 50,000 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നല്കുന്ന ധനസഹായവും ലഭിക്കുന്നതിന് relief.kerala.gov.in വഴി അപേക്ഷിക്കാം.അക്ഷയകേന്ദ്രങ്ങള്‍ വഴിയും വില്ലേജ് ഓഫീസര്‍മാര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാം. കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ അറിയിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിക്കാം
