എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്.
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്സി (കമ്പ്യൂട്ടര്‍/ഐ.ടി) അല്ലെങ്കില്‍ എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്ക് അവസരം.അപേക്ഷാര്‍ത്ഥികള്‍ക്ക് ഐ.എസ്.എല്‍. (ഇന്ത്യന്‍ സൈന്‍ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 16ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ആന്‍ഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627, 8289827857.