കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിളെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

എം.ആർക്., എം.പ്ലാനിങ് എന്നിവയിലേതെങ്കിലും ഉള്ളവർക്ക് മുൻഗണന. അഭിമുഖപരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ഡിസംബർ 12നുമുമ്പ് www.cet.ac.inവഴിയോ smpresearch@cet.ac.in എന്ന മെയിൽ മുഖേനയോ അപേക്ഷിക്കുകയും ഡിസംബർ 14ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവുകയും വേണം.