കെസിബിസി മീഡിയ കമ്മീഷന്റെ മാസികയായ വത്തിക്കാന്‍ തരംഗത്തിന്റെ ഡിജിറ്റില്‍ പതിപ്പ് പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചും ആഗോള കത്തോലിക്ക സഭയെക്കുറിച്ചുമുള്ള വാര്‍ത്തകളും ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങളും മാസികയിലുണ്ട്. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ ലേഖനങ്ങള്‍ വീഡിയോ രൂപത്തിലൂം കാണാനാകും. പിഒസി ജനറല്‍ എഡിറ്റര്‍ റവ. ഡോ. ജേക്കബ് പ്രസാദ്, ചീഫ് എഡിറ്ററും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ.ഡോ. ജോഷി മയ്യാറ്റില്‍, ആന്റണി ചടയമുറി എന്നിവര്‍ പ്രസംഗിച്ചു.