മാർ ജോസഫ് പെരുന്തോട്ടം ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ദുരിതബാധിത മേഖലകൾ സന്ദർശിച്ചു ആവശ്യസാധനങ്ങൾ കൈമാറി. കൂട്ടിക്കൽ കാവാലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആറുപേർ മരണപ്പെട്ട സ്ഥലം സന്ദർശിക്കുകയും കബറിടത്തിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു.
കാവാലി ഗ്രാമം ഹൃദയവേദനയോടുകൂടിയാണ് അവരുടെ മൃതസംസ്കാര കർമ്മത്തിൽ പങ്കെടുത്തത്.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ്റെയും കാർമികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്.
മൂന്നു കുട്ടികളടക്കമുള്ള ആറു പേരുടെയും മൃതദേഹങ്ങൾ പള്ളിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുവാൻ അനേകരാണ് ദേവാലയത്തിൽ എത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശവാസികളെയെല്ലം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതിനാൽ അയൽവാസികൾക്കെല്ലാവർക്കും സംസ്കാരചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. എങ്കിലും, ഇവർക്ക് യാത്രാമൊഴിയേകുവാൻ നാടാകെ എത്തിച്ചേർന്നിരുന്നു.