ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ പാവന സ്മരണ വിശ്വാസികള്‍ക്ക് ആത്മീയ ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹത്തിന്റെ അജപാലനശൈലി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 52ാം ചരമവാര്‍ഷികാചരണ സമാപനത്തോടനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു കര്‍ദ്ദിനാള്‍. കര്‍ദ്ദിനാളിന്റെ സന്ദേശം കത്തീഡ്രല്‍ വികാരി ഫാ.ഡോ. ജോസ് കൊച്ചുപറന്പില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാനയ്ക്കും സമാപന അനുസ്മരണ കര്‍മങ്ങള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചു.