തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക്,ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. വെബ് സൈറ്റ് വഴി ഓൺലൈനായി നവംബർ ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.