കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്

എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷ, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം, ഒക്‌ടോബര്‍ 18നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471-2474720, 0471-2467728, www.captkerala.com.