ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 269 തസ്തികളില്‍ അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങള്‍ക്കാണ് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ആയിരിക്കും നിയമനം. ആദ്യ ഘട്ടത്തില്‍ താത്കാലികമായിട്ടായിരിക്കും നിയമനം നടത്തുക പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. rectt.bsf.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22 ആണ്.

കായിക ഇനങ്ങള്‍- ഒഴിവുകള്‍

ബോക്‌സിങ്-20, ജൂഡോ-16, സ്വിമ്മിങ്-16, ക്രോസ് കണ്‍ട്രി-4, കബഡി-10, വാട്ടര്‍ സ്‌പോര്‍ട്‌സ്-16, വുഷു-11, ജിംനാസ്റ്റിക്‌സ്-8, ഹോക്കി-8, വെയ്റ്റ്‌ലിഫ്റ്റിങ്-17, വോളിബോള്‍-10, റെസ്ലിങ്-22, ഹാന്‍ഡ്‌ബോള്‍-8, ബോഡി ബില്‍ഡിങ്-6, ആര്‍ച്ചറി-20, തൈ ക്വാണ്ടോ-10, അത്‌ലറ്റിക്‌സ്-45, ഇക്വസ്‌റ്റൈറിയന്‍-2, ഷൂട്ടിങ്-6, ബാസ്‌കറ്റ്‌ബോള്‍-6, ഫുട്‌ബോള്‍-8
NIT Warangal | എന്‍ഐടി വാറംഗല്‍ 129 തസ്തിക ഒഴിവ്; അപേക്ഷയുടെ വിശദാംശങ്ങള്‍

തെലങ്കാനയിലെ വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT) വിവിധ തസ്തികകളിലേക്ക് സ്ഥിരം നിമയനത്തിലും കരാര്‍ അടിസ്ഥാനത്തിലും നേരിട്ടുള്ള നിയമനം പ്രഖ്യാപിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സൂപ്രണ്ട്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍, എസ്‌എഎസ് അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ജൂനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.ആകെ 129 ഒഴിവുകളുണ്ട്.

ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാറങ്കല്‍ എന്‍ഐടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.nitw.ac.in) സന്ദര്‍ശിച്ച്‌ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23. ബിടെക്, എംഎസ്സി, ബാച്ചിലേഴ്‌സ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച്‌ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജയിച്ചവര്‍ക്കായിട്ടും ഏതാനും ഒഴിവുകള്‍ ഉണ്ട്.

ഒഴിവുകളുടെ വിശദാംശങ്ങള്‍ (തസ്തിക – ഒഴിവുകളുടെ എണ്ണം – ആവശ്യമായ യോഗ്യത – മാസശമ്ബളം എന്ന ക്രമത്തില്‍)

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍- 01
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് എംബിബിഎസ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. എംഡി ജനറല്‍ മെഡിസിന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം, അതേസമയം പിജി ബിരുദമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്. ശമ്ബളം – 78800/ രൂപ

അസിസ്റ്റന്റ് രജിസ്ട്രാര്‍- 06
അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ശമ്ബളം – 56100/ രൂപ

അസിസ്റ്റന്റ് എഞ്ചിനീയര്‍- 02
അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സിവില്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ഇ അല്ലെങ്കില്‍ ബി.ടെക് ബിരുദവും ജൂനിയര്‍ എഞ്ചിനീയറായി അഞ്ച് വര്‍ഷത്തെ പരിചയവും. ശമ്ബളം – 44900/ രൂപ

സൂപ്രണ്ട്- 08
സൂപ്രണ്ടിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. കമ്ബ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ശമ്ബളം – 35400/ രൂപ

ടെക്‌നിക്കല്‍ അസിസ്റ്റന്റ്- 27
ടെക്‌നിക്കല്‍ അസിസ്റ്റന്റിന് ബി. ടെക് ബിരുദം അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ എംസിഎ. ശമ്ബളം – 35400/ രൂപ

ജൂനിയര്‍ എഞ്ചിനീയര്‍- 08
ജൂനിയര്‍ എഞ്ചിനീയര്‍ക്ക് സിവില്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം. ശമ്ബളം – 35400/ രൂപ

എസ്‌എഎസ് അസിസ്റ്റന്റ്- 03
എസ്‌എഎസ് അസിസ്റ്റന്റിന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഒന്നാം ക്ലാസ് ബിരുദം. ശമ്ബളം – 35400/ രൂപ

ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്- 03
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് സയന്‍സ്, ആര്‍ട്‌സ് അല്ലെങ്കില്‍ കൊമേഴ്‌സ് അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ബാച്ചിലര്‍ ബിരുദം. ശമ്ബളം – 35400/ രൂപ

സീനിയര്‍ ടെക്‌നീഷ്യന്‍ – 19
സീനിയര്‍ ടെക്‌നീഷ്യന് സിവില്‍, ഇലക്‌ട്രിക്കല്‍ അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്. ശമ്ബളം – 25500 രൂപ

ടെക്‌നീഷ്യന്‍- 34
ടെക്‌നീഷ്യന് സിവില്‍, ഇലക്‌ട്രിക്കല്‍ അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ. ശമ്ബളം – 21700 രൂപ

ജൂനിയര്‍ അസിസ്റ്റന്റ് – 19
ജൂനിയര്‍ അസിസ്റ്റന്റിന് ടൈപ്പിംഗ് നൈപുണ്യം ഉണ്ടായിരിക്കണം, 12ാ൦ ക്ലാസ് പാസ്. ശമ്ബളം – 21700 രൂപ