🗞🏵 *നിരവധി ട്വിസ്റ്റുകള്‍ക്ക് ശേഷം ചരണ്‍ജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി നിശ്ചയിച്ചു.* പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ചരണ്‍ജിത് സിങ് ചന്നിയെ നേതാവായി തിരഞ്ഞെടുത്തത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പുറത്തുവിട്ടത്. പഞ്ചാബിന്റെ ചരിത്രത്തില്‍ ഒരു ദലിത് സിഖുകാരന്‍ മുഖ്യമന്ത്രിയാവുന്നത് ഇതാദ്യമാണ്.
🗞🏵 *പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഐഇഡി നിറച്ച ടിഫിന്‍ ബോക്സ് ബോംബ് കണ്ടെത്തിയതോടെ സുരക്ഷ ശക്തമാക്കി.* കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡ്രോണുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
🗞🏵 *സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി.* കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത്, പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയ (63) യെയാണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് നല്ലളത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
🗞🏵 *കേരളത്തിന്റെ ശബരിമല വിമാനത്താവളം നിർദേശത്തിന് തിരിച്ചടി.* ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സു രക്ഷിതമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനങ്ങൾ ഇറങ്ങുമ്പോൾ അപകടസാധ്യത ഏറെയുള്ള മംഗലാപുരം, കോഴിക്കോട് വിമാ നത്താവളങ്ങളുടെ സമാനസ്ഥിതിയായിരിക്കും ഇവിടുത്തെ റണ്വേയ്ക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി.
🗞🏵 *അപകടകരമായ സെറോ ടൈപ്പ്2 ഡെങ്കു വൈറസ് വ്യാപനത്തെക്കുറിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.* വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ നടത്തിയ കോവിഡ് അവലോകന യോഗത്തിനിടെയാണ് മാരകമായ ഡെങ്കു വൈറസിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.
🗞🏵 *ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തിൽ മലയാളി ഉള്‍പ്പെടെ 28 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.* അനേക്കലിലെ ഒരു സ്വകാര്യ റിസോര്‍ട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.ജംഗിള്‍ സഫാരിയുടെ മറവിൽ മരിജ്വാന, കൊക്കെയ്ന്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി നടത്തിയത്. ഇതിനായി റഷ്യയില്‍ നിന്ന് മോഡലുകളേയും ഡി.ജെയെയും ഇവർ എത്തിച്ചിരുന്നു.
🗞🏵 *ഇന്ത്യയിൽ കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ.* എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിലാണ് പരിഗണന വേണ്ടതെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. രാജ്യത്ത് പതിനഞ്ച് ശതമാനം ആളുകൾക്ക് മാത്രമേ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് പേർക്ക് കോവിഡ് പിടിപ്പെടാൻ സാധ്യതയുണ്ട്. ഇവർക്കൊന്നും ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞൻ സത്യജിത് രഥ് പറഞ്ഞു.
🗞🏵 *സർക്കാർ മെഡിക്കൽ കോളേജുകളിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.* സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കൽ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *നെടുങ്കണ്ടത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയ അസ്ഥികൂടം രണ്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥന്റേതെന്ന് സൂപ്പറിംപൊസിഷന്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞു.* മാവടി പള്ളേന്തില്‍ സുരേഷിന്റെ അസ്ഥികൂടമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ സുരേഷ് ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്.
🗞🏵 *ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി കൊടി സുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുനിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.* ജയില്‍ ഐ.ജിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
🗞🏵 *സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ.* അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
🗞🏵 *സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കുള്ള കേരള ആർട് ലവ്വേഴ്‌സ് അസോസിയേഷൻ ‘കല ‘ യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരം സിനിമാ താരം സീമ ജി നായർക്ക് സമ്മാനിക്കും.* 2021 സെപ്റ്റംബർ 21 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
🗞🏵 *കേരളത്തിൽ 19,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 2810, തൃശൂർ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂർ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസർഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് 9000 കോടിയുടെ മയക്കുമരുന്ന് കടത്ത്*
ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്‌നറുകളാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
🗞🏵 *കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; തടയാനാവാതെ പോലീസ്, ഇരകള്‍ യുവാക്കള്‍* 2021 ജൂലായ് വരെയുള്ള സമയങ്ങളിൽ പോലീസിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം 2871 കേസുകളാണ് ഈയിനത്തിൽ രജിസ്റ്റർ ചെയ്തത്. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിൻ, എൽഎസ്ഡി തുടങ്ങി ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോർഫിൻ, ഡയാസെപാം തുടങ്ങിയവയും കേരളത്തിൽ വ്യാപകമാണ്.
🗞🏵 *കേരളത്തിലെ 89 % പേര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്*
സംസ്ഥാനത്ത് വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും (2,37,96,983), 36.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (98,27,104) നൽകിയതായി ആരോഗ്യവകുപ്പ്. 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ കോവിഡ് വിശകലന റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.* ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലായിരിക്കും പ്രധാനമായും ഇത് നടപ്പിലാക്കുക. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും.
🗞🏵 *മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ.* വരുന്ന ആഴ്ചകളില്‍ 30 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാം ഡോസ് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ബൂസ്റ്റര്‍ നല്‍കിത്തുടങ്ങിയത്.
🗞🏵 *വിവാദങ്ങള്‍ ഒഴിവാക്കി സാഹോദര്യത്തില്‍ മുന്നേറാം: സമാധാന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി*
സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കുമെന്നും ഇതിന് വഴിവെക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നും കേരളാ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും കെസിബിസി പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
🗞🏵 *ആലപ്പുഴ കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.* മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു
🗞🏵 *ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2023-ൽ യാഥാർഥ്യമാകുന്നതോടെ കേന്ദ്ര സർക്കാരിന് ടോൾ ഇനത്തിൽ പ്രതിമാസം 1000 കോടി മുതൽ 1500 കോടിരൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേയ്സ് വകുപ്പുമന്ത്രി നിതിൻ ഗഡ്കരി*
🗞🏵 *ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.* കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
🗞🏵 *തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും ഒപ്പുവച്ചു.* തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച കിറ്റെക്സ് 2400 കോടി നിക്ഷേപിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
🗞🏵 *കേരള ലോട്ടറിയുടെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു.* ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിൽ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിൽ
🗞🏵 *ഇസ്ലാമിൽ ലൗ ജിഹാദ് ഇല്ലെന്ന് സമസ്ത.* പ്രണയത്തിലൂടെ ഒരാളെയും ഇസ്ലാമിലേക്ക് കൊണ്ടു വരാൻ പറയുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
🗞🏵 *രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം: മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ വിജയ് കോടതിയില്‍*
തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽനിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ വിജയ്. അച്ഛൻ എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്
🗞🏵 *വിവാദ പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ്പ് തയ്യാറാവണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.* കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
🗞🏵 *രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പഞ്ചാബിൽ നാടകീയ നീക്കങ്ങൾ.* മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്ദർ സിങ് രൺധാവയ്ക്ക് പകരം ചരൺജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയാവും. സംസ്ഥാന ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി അദ്ദേഹം മാറും.
🗞🏵 *മലപ്പുറം പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്തു.* കരുവാരക്കുണ്ട് പോലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
🗞🏵 *ചൈനയിലെ ക്രൈസ്തവര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വന്ന മതപീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്.* 2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ നടന്ന മതപീഡനങ്ങളുടെ വിവരങ്ങളാണ് ‘പേഴ്സിക്ക്യൂഷന്‍ ഇന്‍സിഡന്റ് റിപ്പോര്‍ട്ട്’ല്‍ പറയുന്നത്. ഇക്കാലയളവില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നൂറിലധികം സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *അയർലണ്ട് പ്രസിഡന്‍റ് മിഖായേൽ ഹിഗിൻസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി.* സെപ്റ്റംബർ പതിനേഴാം തിയതി, വെള്ളിയാഴ്ച്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുടിയേറ്റവും, പരിസ്ഥിതി സംരക്ഷണവും തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ചാവിഷയമായി. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 26- മത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെക്കുറിച്ചും (Conference on Climate Change (COP 26) ഇരുവരും സംസാരിച്ചു.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
*ഇന്നത്തെ വചനം*
അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍
മത്തായി 5 : 43-48
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
*വചന വിചിന്തനം*
സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മക്കളായി തീരുക എന്നതാവണം ക്രൈസ്തവരുടെ ജീവിത ലക്ഷ്യം. മാമ്മാദീസായിലൂടെ നമ്മൾ ദൈവപിതാവിൻ്റെ മക്കളായി തീരുന്നു. എന്നാൽ നമ്മുടെ പ്രവർത്തികൾ അതിനു യോജിച്ചത് ആയി തീരുമ്പോൾ മാത്രമാണ് നമ്മൾ ദൈവമക്കളുടെ ചൈതന്യത്തിലേക്ക് വളരുന്നത്. ദൈവം എല്ലാവരെയും മക്കളായി കരുതുന്നു. എന്നാൽ നമ്മൾ നമ്മെത്തന്നെ ദൈവമക്കളായി കരുതുന്നുണ്ടോ എന്നതാണ് പ്രശ്നം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*