കുസാറ്റ് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി./എ.ഐ.സി.ടി.ഇ. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ‘കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022’ എന്ന വിലാസത്തില്‍ 2021 സെപ്റ്റംബര്‍ 10 നുള്ളില്‍ ലഭിക്കണം.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2576253