🗞🏵 *അ​ഫ്ഗാ​ന്‍ പൗ​ര​ന്‍​മാ​ര്‍ രാ​ജ്യം വി​ട്ടു​പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി താ​ലി​ബാ​ൻ.* കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ന്‍ അ​ഫ്ഗാ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് അ​നു​മ​തി​യി​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് പ​റ​ഞ്ഞു.ഡോ​ക്ട​ര്‍​മാ​ര്‍, എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള​ള​വ​രെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​ക​രു​ത്. ഒ​ഴി​പ്പി​ക്ക​ല്‍ പ്ര​വ​ർ​ത്ത​നം അ​മേ​രി​ക്ക ഈ ​മാ​സം 31ന് ​പൂ​ര്‍​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു.

🗞🏵 *വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ​പ്പ​റ്റി​യു​ള്ള വി​വാ​ദ​പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യ്ക്ക് വ​ധ​ഭീ​ഷ​ണി.* സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​വ​സ​രം വ​ന്നാ​ൽ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ക​ഴു​ത്ത​റു​ക്കു​മെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.കേ​ര​ളം താ​ലി​ബാ​നി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. 

🗞🏵 *ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്* മാലിക് എന്ന ചിത്രത്തിനെതിരെ പരസ്യമായി വർഗീയ പ്രചരണം നടത്തിയ നജിം കോയ സ്വന്തം ചിത്രത്തിൽ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരിൽ ക്രിസ്ത്യൻ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വിമർശനത്തിന് വിധേയമാകുന്നത്. മാലിക് എന്ന ചിത്രത്തിന് ലഭിക്കാത്ത എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് ‘ചേര’ എന്ന പേരിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസങ്ങൾക്ക് നേരെ കടന്നുകയറുമ്പോൾ നജിം കോയക്ക് വേണ്ടതെന്ന് വിമർശകർ ചോദിക്കുന്നു.

🗞🏵 *മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.* മരംകൊള്ള വിവാദവുമായി ബന്ധപ്പെട്ട് വനം കണ്‍സര്‍വേറ്റര്‍ എന്‍ടി സാജനെതിരേ തെളിവുണ്ടെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ നടപടി ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ വനം വകുപ്പിന്റെ റിപോര്‍ട്ട് അന്തിമമല്ലെന്നും കേസില്‍ ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

🗞🏵 *കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.* എം സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നും എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.അതേസമയം, കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്ന് പറ‌ഞ്ഞ കോടിയേരി മരംമുറിയിലെ ധർമ്മടം ബന്ധം പുകമറ സൃഷ്ടിക്കാനാണെന്നും ആരോപിച്ചു. 

🗞🏵 *ഗു​രു​വാ​യൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. അ​ക്ബ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു.* ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​നി​ല്‍​കു​മാ​റാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

🗞🏵 *കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി.* സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

🗞🏵 *കേരളത്തിൽ ഇന്ന് 24,296 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 3149, തൃശൂർ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂർ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസർഗോഡ് 518 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.
 
🗞🏵 *ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ.* നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിൽ പി വി അൻവർ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണിതെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 125 എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

🗞🏵 *തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി.* പത്തനാപുരം സ്വദേശിയായ ഉസ്താദാണ് യുവതിയുടെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്.തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അർദ്ധരാത്രി ഉസ്താദ് മന്ത്രവാദത്തിനായി എത്തിയതാണെന്ന് യുവതി പറഞ്ഞു. മന്ത്രവാദത്തിനിടയിൽ ഉസ്താദ് കുഴഞ്ഞ് വീണെന്നും അപ്പോൾ തന്നെ തൊട്ടടുത്തുള്ള ഓട്ടോറിക്ഷക്കാരനെ വിളിച്ച് വരുത്തി ആശുപത്രിയിലെത്തിച്ചെന്നും യുവതി പറയുന്നു.

🗞🏵 *ആഡംബര ജീവിതത്തിനായി നാല്‍പ്പതോളം സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന രണ്ട് പേർ പോലീസ് പിടിയിൽ.* മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയിൽ താമസിക്കുന്ന ഹരിപ്പാട് മണ്ണാറശാല തറയിൽ ഹൗസിൽ എസ്.ഉണ്ണിക്കൃഷ്ണൻ (27), കൊല്ലം തിരുക്കടവ് മുരുന്തൽ കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശി (44) എന്നിവരാണ് പൊന്നാനി പെരുമ്പടപ്പ് പോലീസ് പിടിയിലായത്.പ്രതികൾ രണ്ട് വര്‍ഷത്തിനുള്ളില്‍ ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല്‍പ്പതോളം സ്ത്രീകളുടെ നൂറിലധികം പവന്‍ സ്വര്‍ണമാല പൊട്ടിച്ചതായി പോലീസ് വ്യക്തമാക്കി.

🗞🏵 *സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിൻ കൂടി ലഭിച്ചു.* ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘5,09,400 ഡോസ് കോവിഷീൽഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എൽ. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ലഭ്യമായിട്ടുണ്ടെന്ന്’ മന്ത്രി വിശദമാക്കി.

🗞🏵 *സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി രാജീവ്.* നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിലുള്ള സർക്കാർ നയം സെപ്റ്റംബർ മാസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

🗞🏵 *സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല.* നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമുണ്ടാകില്ല. കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ തന്നെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
 
🗞🏵 *സംസ്ഥാനം വലിയ കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്.* ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വീണ്ടും കടപ്പത്രം ഇറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുവെന്നാണ് വിശദീകരണം. ഇതിനായുള്ള ലേലം ഓഗസ്റ്റ് 24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതു വ്യക്തമാക്കുന്നതാണ് കടപ്പത്ര നീക്കം.

🗞🏵 *അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിക്കുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി കേന്ദ്രം.* 14 ദിവസമാണ് അഫ്ഗാനിൽ നിന്നും മടങ്ങിയെത്തിയവർ ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായത്.
 
🗞🏵 *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.* സൗദിയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച, സൗദി ഇഖാമ ഉള്ള പ്രവാസികൾക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.

🗞🏵 *അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ റഷ്യയുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.* റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂറോളമാണ് അഫ്ഗാന്‍ വിഷയം സംബന്ധിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

🗞🏵 *തേജസ് എക്സ്പ്രസ് ശനി, ഞായർ ദിവസങ്ങളിലെ മൂന്ന് സർവീസുകൾ വൈകിയതിനെ തുടർന്ന് ഐആർസിടിസി യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരിക നാലര ലക്ഷം രൂപ.* 2035 ഓളം യാത്രക്കാർക്ക് ഐആർസിടിസി നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നാണ് കണക്ക്. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകിയാൽ 100 രൂപയും രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ 250 രൂപയുമാണ് നഷ്ടപരിഹാരയിനത്തിൽ യാത്രക്കാരന് ലഭിക്കുക.

🗞🏵 *ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ.* 10 ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടയ്‌നറുകൾ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് എത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ഇന്ത്യ ഇന്തോനേഷ്യയ്ക്ക് സഹായം നൽകിയത്. ജക്കാർത്തയിലേക്കാണ് ഇന്ത്യ ഓക്‌സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഇന്ത്യ ഓക്‌സിജൻ എത്തിച്ച് നൽകിയത്. ഇൻഡൊനീഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥമാണ് ഇന്ത്യയുടെ നടപടി. 

🗞🏵 *ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന.* രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. തുടര്‍ന്ന് മണിക്കൂറുകളോളം നേരം സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടി.കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിക്കുകയും ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി സേന വ്യക്തമാക്കി.

🗞🏵 *ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവെ.* ഇതിനായുള്ള പദ്ധതി റെയിൽവെ തയ്യാറാക്കാനൊരുങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികൾ ഓടിത്തുടങ്ങുമ്പോൾ വേഗം കൂട്ടാനാണ് പദ്ധതി. നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്. ഇത് 110 കിലോമീറ്ററായി വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം.

🗞🏵 *കരിപ്പൂർ വിമാനത്താവളം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ.* കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ഓടെ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം സ്വകാര്യമേഖലക്ക്​ കൈമാറാനാണ്​ സർക്കാർ തീരുമാനം.
 
🗞🏵 *അമേരിക്ക പോലുള്ള വന്‍ ശക്തികളെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ ഉത്പ്പാദന സൗഹൃദ രാജ്യമെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇന്ത്യ.* യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ പിന്തളളിക്കൊണ്ടാണ് രാജ്യം ഏറ്റവുമധികം ആളുകള്‍ താത്പര്യപ്പെടുന്ന രണ്ടാമത്തെ ഉതപ്പാദന കേന്ദ്രം എന്ന നേട്ടം സ്വന്തമാക്കിയത്. കുഷ്മാന്‍ ആന്റ് വേക്ക്ഫീള്‍ഡിന്റെ 2021 ലെ വേള്‍ഡ് മാനുഫാക്ചറിംഗ് ഡേന്‍ജര്‍ ഇന്‍ഡക്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

🗞🏵 *കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു.* പ്രമുഖ സാഹിത്യകാരൻ പ്രൊഫ. ഓംചേരി എൻ എൻ പിള്ളയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത്. ഓർമ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് പുരസ്‌കാരം. അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

🗞🏵 *കേന്ദ്രമന്ത്രി നാരായൺ റാണെയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്.* സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് നടപടി. സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെയെന്നായിരുന്നു റാണെയുടെ വിവാദമായ പരാമർശം. ഇതിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

🗞🏵 *ഉത്തര്‍പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു.* ഇതുവരെ ആറ് പേര്‍ മരിച്ചു, 80 ഓളം പേര്‍ ചികിത്സയിലാണ്. ഒന്നും രണ്ടും ആറും വയസുളള കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് അപൂര്‍വ്വ രോഗം ബാധിച്ച്‌ മരിച്ചത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മഥുരയിലെ കോണ്‍ ഗ്രാമത്തിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ ഭാരത്പൂരിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

🗞🏵 *സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതും നേരിടാന്‍ സർക്കാർ സജ്ജമാണെന്നും കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
🗞🏵 *അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസർക്കാർ.* ഓപ്പറേഷൻ ദേവി ശക്തി എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. വ്യോമസേനയ്ക്കും എയർ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അതേസമയം കാബൂളില്‍ നിന്ന് 78 പേരുമായി യാത്രതിരിച്ച എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റ ഉൾപ്പടെ 25 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

🗞🏵 *സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപകാരികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്‌ആര്‍.* കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി സമരങ്ങളിലെ രക്തസാക്ഷികളും പട്ടികയില്‍ തുടരും. ഐസിഎച്ച്‌ആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
🗞🏵 *അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ സിസ്റ്റര്‍ തെരേസ ഡല്‍ഹിയിലെത്തി.* താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് ദില്ലിയിലേക്ക് പ്രത്യേകം എത്തിച്ചിരിക്കുന്ന വിമാനത്തില്‍ 78 ഇന്ത്യക്കാരുമുണ്ട്. നേരത്തെ അമേരിക്കന്‍ സൈനിക വിമാനത്തിലാണ് സിസ്റ്റര്‍ താജിക്കിസ്ഥാനിലെത്തിയത്. ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷമാണ് കാബൂളിലെ ഹാമിദ് അന്‍സാരി വിമാനത്താവളത്തില്‍ സിസ്റ്റര്‍ക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു താജിക്കിസ്ഥാനിലെത്തിയ സന്ദേശം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു സിസ്റ്ററുടെ വീട്ടിൽ ലഭിച്ചിരിന്നു.

🗞🏵 *കഠിനമായ ശൈത്യത്തേയും, ഹിമപാതം പോലെയുള്ള അപകടങ്ങളേയും വകവെക്കാതെ ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയതും അപകടമേറിയതുമായ കൊടുമുടികളിലൊന്നായ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കൊടുമുടിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ ജീവ സന്ദേശം.* “ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക” എന്ന സന്ദേശം സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് അവര്‍ ലോകത്തിന് പകര്‍ന്നു നല്‍കിയത്. ടാന്‍സാനിയായിലെ ടബോരയിലെ മെത്രാപ്പോലീത്തയുടെ ആഹ്വാനപ്രകാരം ജീവനെക്കുറിച്ചുള്ള സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ലൈഫ് റണ്ണേഴ്സിന്റെ’ പ്രോലൈഫ് ദൗത്യങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പര്‍വതാരോഹണം.

🗞🏵 *താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്.* റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയാണ് കുടുംബത്തിന്റെ നിസ്സഹായവസ്ഥയും പാപ്പയുടെ സഹായം തേടിയുള്ള അഭ്യര്‍ത്ഥനയും അടക്കമുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ സാൻ മിഷേൽ ആർക്കഞ്ചലോ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന ‘ഫോണ്ടാസിയോൺ മീറ്റ് ഹ്യൂമൻ’ സംഘടനയാണ് കുടുംബത്തെ ഇറ്റലിയിലേക്ക് എത്തിച്ചിരിക്കുന്നത്.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*ഇന്നത്തെ വചനം*
അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി.
അവന്‍ വഞ്ചിയില്‍നിന്ന്‌ ഇറങ്ങിയ ഉടനെ, അശുദ്‌ധാത്‌മാവു ബാധി ച്ചഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന്‌ എതിരേ വന്നു.
ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്‌ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല.
പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്‌ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്‌തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്‌തിരുന്നു.
അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്‌, ഓടിവന്ന്‌ അവനെ പ്രണമിച്ചു.
ഉച്ചത്തില്‍നില വിളിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ്‌ എന്റെ കാര്യത്തില്‍ എന്തിന്‌ ഇടപെടുന്നു? ദൈവത്തെക്കൊണ്ട്‌ ആണയിട്ട്‌ ഞാന്‍ അങ്ങയോട്‌ അപേക്‌ഷിക്കുന്നു: അങ്ങ്‌ എന്നെ പീഡിപ്പിക്കരുതേ!
കാരണം, അശുദ്‌ധാത്‌മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന്‌ യേശു ആജ്‌ഞാപിച്ചിരുന്നു.
നിന്റെ പേരെന്താണ്‌? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര്‌ ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്‌.
തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന്‌ അവന്‍ കേണപേക്‌ഷിച്ചു.
വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു.
ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന്‌ അവര്‍ അപേക്‌ഷിച്ചു.
അവന്‍ അനുവാദം നല്‍കി. അശുദ്‌ധാത്‌മാക്കള്‍ പുറത്തുവന്ന്‌, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന്‌ കടലില്‍ മുങ്ങിച്ചത്തു.
മര്‍ക്കോസ്‌ 5 :1- 13
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
*വചന വിചിന്തനം*
അശുദ്ധാത്മാവ് ബാധിച്ചവർക്കു നാശമാണ് സംഭവിക്കുന്നത്. തന്നെ തന്നെ മുറിപ്പെടുത്തുന്ന ഒരു മനുഷ്യനെ നമ്മൾ വചനത്തിൽ കാണുന്നു. തിൻമയുടെ ശക്തികൾക്ക് വഴിപ്പെടുന്ന ഓരോ വ്യക്തിക്കുo ഇതു തന്നെയായിരിക്കും സംഭവിക്കുന്നത്. മറ്റുള്ളവർക്ക് നാശം വരുത്തുന്നതിനെക്കാൾ ഉപരിയായിട്ട് അവർ സ്വയം നാശത്തിന് ഇരയായി തീരുന്നു. തിൻമയുടെ ശക്തികൾക്ക് നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കാതിരിക്കുക എന്നതാണ് ജീവിത നന്മയ്ക്ക് ഏറ്റവും ഉപകാരപ്രദം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*