🗞🏵 *താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ പി​ടി​മു​റു​ക്കി​യ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും ഏ​ക​ദേ​ശം 17,000 പേ​രെ യു​എ​സ് സൈ​ന്യം ര​ക്ഷ​പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.* പെ​ന്‍റ​ഗണ്‍ വ​ക്താ​വ് മേ​ജ​ര്‍ ജ​ന​റ​ല്‍ ഹാ​ങ്ക് ടെ​യ്‌​ല​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ജൂ​ലൈ 14 മു​ത​ലാ​ണ് ആ​ളു​ക​ളെ രാ​ജ്യ​ത്തി​ന് പു​റ​ത്തെ​ത്തി​ക്കാ​ന്‍ സൈ​ന്യം ശ്ര​മം ആ​രം​ഭി​ച്ച​ത്. താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ അ​ഫ്ഗാ​ന്‍ കീ​ഴ​ട​ക്കാ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ യു​എ​സ് സൈ​ന്യം 2,500 പൗ​ര​ന്മാ​രെ രാ​ജ്യ​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യെ​ന്നും ടെ​യ്‌​ല​ർ പ​റ​ഞ്ഞു.

🗞🏵 *അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍.* താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു.താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​റ​ഞ്ഞു

🗞🏵 *ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ താ​ലി​ബാ​നു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ.* അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ താ​ലി​ബാ​നൊ​പ്പം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

🗞🏵 *ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗ് അ​ന്ത​രി​ച്ചു. 89 വ​യ​സാ​യി​രു​ന്നു.* ല​ക്നോ​വി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​യി​രു​ന്നു അ​ന്ത്യം.ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ​യും ഓ​ര്‍​മ്മ​ക്കു​റ​വി​നെ​യും തു​ട​ര്‍​ന്ന് ജൂ​ലൈ നാ​ലി​നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1991ലാ​ണ് ക​ല്യാ​ണ്‍ സിം​ഗ് ആ​ദ്യ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. 1992-ല്‍ ​ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് ക​ല്യാ​ണ്‍ സിം​ഗ് ആ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞു.1997 ല്‍ ​വീ​ണ്ടും അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി.

🗞🏵 *പ​ഞ്ചാ​ബി​ൽ വീ​ണ്ടും ക​ർ​ഷ​ക പ്ര​തി​ഷേ​ധം.* ക​ർ​ഷ​ക​ർ സ​സ്ഥാ​ന​ത്തി​ന്‍റെ വി​വ​ധ​യി​ട​ങ്ങ​ളി​ൽ റെ​യി​ൽ​പാ​ത ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് 19 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ക​ർ​ഷ​ക​ർ അ​റി​യി​ച്ചു.

🗞🏵 *നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ക​സ്റ്റം​സ് ഒ​രു കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി.* സൗ​ദി എ​യ​ർ വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണ് സ്വർ​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്നു​മാ​ണ് ക​സ്റ്റം​സ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. സ്പീ​ക്ക​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

🗞🏵 *വാടക തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.* കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്.ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.
 
🗞🏵 *അടിയന്തരാവസ്ഥ കാലത്ത് ജയിലിനകത്ത് ഓണം ആഘോഷിച്ചിരുന്നുവെന്നും കുട്ടികളൊക്കെ പല സ്ഥലങ്ങളിലായതിനാൽ ഇത്തവണത്തെ ഓണത്തിന് പരിമിതികളുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.* ഓണത്തിന് വീട്ടിലെത്തണം എന്ന് അമ്മ നിർബന്ധമായി പറയുമായിരുന്നുവെന്നും സാധ്യമായ സമയത്തെല്ലാം ഓണത്തിന് വീട്ടിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

🗞🏵 *പ്രശസ്ത നടി ചിത്ര അന്തരിച്ചു.* 56 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മലയാളം തമിഴ് സിനിമകളില്‍ ആയിരുന്നു താരം സജീവമായി ഉണ്ടായിരുന്നത്.ചെന്നൈയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുന്ന ചിത്ര ഇന്നലെ രാവിലെയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

🗞🏵 *ഓണക്കിറ്റിലെ ഏലത്തിന് ​ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി ആർ അനിൽ.* വി ഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ആരോപണം ഉയർന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൺസ്യൂമർ ഫെഡ് വഴി സംസ്ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജൻസികൾക്ക് അതിൽ ഒരു പങ്കുമില്ല.

🗞🏵 *തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്ക് കല്ലെറിഞ്ഞു കൊന്നു.* കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശി രാജി (40)ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

🗞🏵 *കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ അധിനിവേശം നടത്തിയ താലിബാനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്.* അഫ്‌ഗാനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശനങ്ങൾക്ക് കാരണം അമേരിക്കയാണെന്ന് തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു. ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അവശേഷിപ്പിച്ചിരിക്കുന്നതെന്ന് തോമസ് ഐസക്. താലിബാൻ ഭീകരരുടെ കൺകണ്ട ദൈവം അമേരിക്കയായിരുന്നുവെന്നും ഭീകരതയുടെ പരിശീലനക്യാമ്പുകളിലേയ്ക്ക് പാലും പണവും ആയുധവും ഒഴുക്കിയത് അമേരിക്കയാണെന്നും അദ്ദേഹം കുറിക്കുന്നു.

🗞🏵 *സംസ്ഥാനത്ത്  17,106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.*  മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂർ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂർ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസർഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🗞🏵 *തോക്കും, വെടിയുണ്ടയും, പാസ്പോര്‍ട്ടും, ഉള്‍പ്പടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.* കിളിമാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ആര്‍ ടി സി 99 നമ്പര്‍ ബസിലാണ് രാത്രിയോടെ കണ്ടക്ടറുടെ ശ്രദ്ധയില്‍ ഇവ പെടുന്നത്. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്.
 
🗞🏵 * സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍  പരക്കെ മഴയ്ക്ക് സാധ്യത.* കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാവകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🗞🏵 *അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ സാധാരണക്കാരായ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.* കാബൂളിൽ താലിബാൻ പിടിമുറുക്കിയതോടെ ഏതുവിധേനയും രാജ്യം വിടാനുള്ള പരിഭ്രാന്തിയിൽ ജനങ്ങൾ പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിന്റെ പുറത്തുനിന്ന് മതിലിന് മുകളിൽ നിൽക്കുന്ന അമേരിക്കൻ സൈനികർക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞുകൊടുക്കുന്ന മാതാപിതാക്കളുടെ ദൃശ്യം നേരത്തെ പുറത്തു വന്നിരുന്നു.
 
🗞🏵 *പഞ്ചാബില്‍ സംസ്ഥാന  സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍.* കരിമ്പ് കര്‍ഷകരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കുക എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

🗞🏵 *ഇന്ത്യയില്‍ കുട്ടികളുടെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.* 12നും 17നും ഇടയില്‍ പ്രായത്തിലുള്ള കുട്ടികളിലാണ് കോവിഡ് -19 വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അമേരിക്കന്‍ ഫാര്‍മ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അപേക്ഷ സമര്‍പ്പിച്ചതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അറിയിച്ചു.

🗞🏵 *ത്രിപുരയില്‍ സിപിഎമ്മിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന് പിന്നാലെ കോണ്ഗ്രസിൽ നിന്നും നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞു പോക്ക്.* ഇപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പിജുഷ് കാന്തി ബിശ്വാസ് ആണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായും പിജുഷ് തന്നെയാണ് അറിയിച്ചത്.എന്നാൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ . 

🗞🏵 *പുള്ളിപ്പുലിയുടെ വായിൽ കുടുങ്ങിയ ചെറുമകളെ അതിസാഹസികമായി രക്ഷിച്ച് അപ്പൂപ്പനും അമ്മൂമ്മയും.* മദ്ധ്യപ്രദേശിലാണ് സംഭവം. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കടിച്ചുകൊണ്ടു പോകാനായിരുന്നു പുലിയുടെ ശ്രമം. കുനോ നാഷണൽ പാർക്കിന് സമീപത്തായി താമസിക്കുന്ന ബസന്തിഭായ് ഗുർജാറും ഭർത്താവ് ജയ് സിംഗുമാണ് പുലിയിൽ വായിൽ നിന്നും തങ്ങളുടെ രണ്ടര വയസുള്ള ചെറുമകളെ രക്ഷപ്പെടുത്തിയത്.

🗞🏵 *അഫ്ഗാൻ താലിബാൻ കീഴടക്കിയപ്പോൾ താലിബാൻ ഭീകരരെ വാത്മീകി മഹർഷിയുമായി താരതമ്യം ചെയ്ത് മുനവർ റാണ.* ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുകയാണ് റാണ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേർ റാണയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പരാതികൾ ഉയർന്നതോടെ ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. പി എൽ ഭാരതി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
🗞🏵 *കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നീക്കി ഡൽഹി സർക്കാർ.* കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ നീക്കി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുമതി നൽകിയിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ഈ സമയപരിധി നീക്കം ചെയ്യുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

🗞🏵 *സൈഡസ് കാഡിലയുടെ സൈകോവ്- ഡി വാക്‌സിൻ സെപ്തംബർ മുതൽ വിപണിയിലെത്തും.* വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് സൈഡസ് കാഡില ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.
 
🗞🏵 * അഫ്ഗാനിസ്ഥാനിലെ കാബൂളില്‍വച്ചു താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു.* ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിയെന്നും ഇവരുടെ പാസ്‌പോര്‍ട്ട്, ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയാണെന്നും ‘എന്‍ഡിടിവി’ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നേരത്തെ, താലിബാന്‍ സംഘം ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🗞🏵 *ടോക്യോ ഒളിംമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേര് ഇനി പുനെ സ്റ്റേഡിയത്തിന് നല്‍കും.* ആര്‍മി സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള പൂനെ കന്റോണ്‍മെന്റിലുള്ള സ്‌റ്റേഡിയത്തിനാണ് നീരജിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നീരജ് ചോപ്ര ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം എന്നാകും ഇനി സ്‌റ്റേഡിയത്തിന്റെ പേര്. സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 23 പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വ്വഹിക്കും. പരിപാടിയില്‍ ന് 16 ഒളിമ്പ്യന്മാരെയും മന്ത്രി ആദരിക്കും. ശേഷം കായിക താരങ്ങളുമായും മന്ത്രി സംവദിക്കും.

🗞🏵 *അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങി.* ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തും. ഡൽഹിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല.

🗞🏵 *ശശിതരൂര്‍ റീട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനെന്ന് സംശയം.* ഇതോടെ താലിബാൻ ഭീകരരിൽ മലയാളികളും  ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം ജയില്‍ മോചിതനായെന്നാണ് സൂചന. ശശി തരൂര്‍ എംപി. റീട്വീറ്റ് ചെയ്ത ദൃശ്യത്തിലെ മലയാളം സംസാരിക്കുന്ന യുവാവിനെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടി കഴിഞ്ഞു. എന്നാൽ തരൂരിന്റെ ട്വീറ്റിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധമായിരുന്നു സാംസ്‌കാരിക നായകർ എന്നവകാശപ്പെടുന്നവരുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും ഭാഗത്തു നിന്നുണ്ടായത്.

🗞🏵 *60 വയസ്സിനു മുകളിലുള്ളവർ 50 ലക്ഷത്തിൽ താഴെയുള്ള 10 സംസ്ഥാനങ്ങളിൽ പ്രായമായവരുടെ ജീവിത നിലവാരത്തിൽ ഏഴാം സ്ഥാനത്താണു കേരളം.* ആദ്യ സ്ഥാനങ്ങളിൽ ഹിമാചൽപ്രദേശും ഉത്തരാഖണ്ഡുമാണ്. 2011 ലെ സെന്‍സസ് അനുസരിച്ച്‌ കേരള ജനസംഖ്യയുടെ 12.5% പ്രായമുള്ളവരാണ്. 2036 ല്‍ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏറ്റവുമധികം ഉയരുന്നത് കേരളത്തിലായിരിക്കും. കുറഞ്ഞ പ്രത്യുത്പാദന നിരക്കാണു ദക്ഷിണേന്ത്യയിൽ പ്രായമായവരുടെ അനുപാതം വർധിപ്പിക്കുന്നത്.
 
🗞🏵 *ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി.* സോണിയ ഗാന്ധി ഇന്നലെ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്ച്വൽ യോഗത്തിലാണ് മമതയുടെ പരാമർശം. മൂന്ന്-നാല് ദിവസങ്ങൾ കൂടുമ്പോൾ കോർ ഗ്രൂപ്പംഗങ്ങൾ കൂടിക്കാഴ്ച നടത്തണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും മമത ആവശ്യപ്പെട്ടതായി എൽജെഡി നേതാവ് ശരദ് യാദവ് അറിയിച്ചു.

🗞🏵 *ലോകത്തിലെ ഏറ്റവും മൂല്യമുള്ള 500 കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട്‍ ഹുറൂൺ ഗ്ലോബൽ.* 12 ഇന്ത്യൻ കമ്പനികൾ ഹുറൂൺ ഗ്ലോബൽ ലിസ്റ്റിൽ ഇടം നേടി. വിപ്രോ ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്, എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങി 12 കമ്പനികളാണ് ഇടം നേടിയത്.
 
🗞🏵 *ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു.* ഇവരുടെ കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.

🗞🏵 *അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്യുന്നവര്‍ക്ക് അഭയം നല്കാന്‍ അന്താരാഷ്ട്രസമൂഹം തയാറാകണമെന്നു വത്തിക്കാന്‍.* പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇതിനു ബാധ്യതയുള്ളതായി വത്തിക്കാന്‍ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ ഒന്നാം പേജില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഗേറ്റാനോ വല്ലീനി എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പിന്‍മാറ്റത്തില്‍ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അടിയന്തിരമായി പരിഹരിക്കാനും ദുരന്തകരമായ മാനുഷിക അടിയന്തരാവസ്ഥ ഒഴിവാക്കാൻ അഭയാർത്ഥികളെ സ്വാഗതം ചെയ്യാനും പാശ്ചാത്യ രാജ്യങ്ങള്‍ ബാധ്യസ്ഥമാണെന്ന് ഗേറ്റാനോ ചൂണ്ടിക്കാട്ടി.

🗞🏵 *അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനിടെ ജീവന്‍ പണയംവെച്ച് രാജ്യത്തു തുടരുന്നവരില്‍ കാസര്‍ഗോഡ് സ്വദേശിനിയായ കന്യാസ്ത്രീ കാബൂളിൽ കുടുങ്ങിയതായി റിപ്പോര്‍ട്ട്.* കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ തെരേസ ക്രാസ്റ്റയാണ് കാബൂളിൽ തുടരുന്ന മലയാളി കന്യാസ്ത്രീ. നെല്ലിയാടിയിലെ ഒരു കോൺവെന്റിലും പിന്നീട് മംഗലാപുരം ജെപ്പുവിലെ പ്രശാന്ത് നിവാസ് ആശ്രമത്തിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സിസ്റ്റര്‍ തെരേസ, അഫ്ഗാനിസ്ഥാനില്‍ എത്തിയത്. പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് എന്ന സന്യാസിനിയും ഇവർക്കൊപ്പമുണ്ട്.