ഐ ഡി ബി ഐ ബാങ്കില്‍ 650 അസിസ്റ്റന്റ് മാനേജര്‍മാരുടെ ഒഴിവുകള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുന്നവരെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് തിരഞ്ഞെടുക്കും. ഒരു വര്‍ഷ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്‌തികയില്‍ നിയമിക്കും. 21 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 4 നായിരിക്കും പരീക്ഷ.

ആലപ്പുഴ, കൊച്ചി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ബംഗളൂരുവിലും നോയിഡയിലുമായിട്ടായിരിക്കും കോഴ്സ് നടത്തുക. കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ബംഗളുരുവിലായിരിക്കും കോഴ്‌സിന് അയയ്ക്കുക.

ഓഗസ്റ്റ് 22 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് വെബ്സൈറ്റില്‍ ലഭ. അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതര്‍ക്ക് 200 രൂപ). ഓണ്‍ലൈനിലൂടെ ഫീസ് അടയ്‌ക്കാം.