സത്യമായും ഞാൻ നിങ്ങളോട് പറയുന്നു “ഇവയെല്ലാം സംഭവിക്കുന്നത് വരെയും തലമുറ കടന്നുപോവുകയില്ല, ആകാശവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വചനങ്ങൾ കടന്നു പോവുകയില്ല”. അന്നും ഇന്നും എന്നും നിലനിൽക്കുന്നത് കർത്താവിന്റെ വചനമാണ്, കാരണം വചനമാണ് ജീവൻ നൽകുന്നത് വെറും ജീവൻ അല്ല നിത്യജീവൻ. കർത്താവെ ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കൽ ഉണ്ടലോ എന്ന് പറഞ്ഞ പത്രോസ് സ്ലീഹയോട് ചേർന്ന് നമ്മുക്കും പ്രാർത്ഥിക്കാം. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും, ഒറ്റപ്പെടലിന്റെ അവസ്ഥകളിലും തമ്പുരാന്റെ വചനം നമുക്ക് വഴിവിളക്കായിരിക്കട്ടെ
ആമേൻ.