കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോർട്ടികൾച്ചർ കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാകും നിയമനം. ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഓഫീസറായി വിരമിച്ചവർക്ക് മുൻഗണനയുണ്ടാകും.

യോഗ്യത: ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോർട്ടികൾച്ചർ അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ബി.എസ്.സിയും രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് എം.എസ്സിയും ഒരു വർഷത്തെ പരിചയവും. ശമ്പളം: 25000 മുതൽ 27,000 രൂപ വരെയാണ്.