🗞🏵 *ലോക്ക്ഡൗണ്‍ തുടർന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.* ഉദ്യോഗസ്ഥ നിർദേശങ്ങൾ പ്രായോഗികമായില്ല. ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം തുടരണോ എന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
🗞🏵 *കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾ സുപ്രീംകോടതിയിൽ.* സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.സംഭവത്തിൽ പരിക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്
🗞🏵 *അമിതവേഗത്തിൽ വാഹനമോടിച്ച് സോഷ്യൽമീഡിയയിൽ വൈറലാവാനുള്ള മത്സരയോട്ടങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.* ഇത്തരത്തിൽ വൈറലാകാൻ ശ്രമിച്ച ബൈക്ക് റേസിൽ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒപ്പം മത്സരയോട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കണമെന്നും കുറിപ്പിൽ പറയുന്നു.
🗞🏵 *സംസ്ഥാനത്ത് 20,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *ആളൊഴിഞ്ഞ പറമ്പിലേക്ക് പുല്ലരിയാന്‍ പോയ കര്‍ഷകന് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരില്‍ 2000 രൂപ പൊലീസ് പിഴയിട്ടു.* കാസർകോട് കോടോംബെളൂര്‍ പഞ്ചായത്തിൽ വേങ്ങയില്‍ വീട്ടില്‍ വി നാരായണനാണ് പിഴ നല്‍കേണ്ടി വന്നത്. പണമില്ലാഞ്ഞത് മൂലം ബന്ധുവിന്റെ സഹായത്താലാണ് ഇദ്ദേഹം പിഴ അടച്ചത്.
🗞🏵 *വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ -സിസ് (Kerala – CentraI Inspection System) ഒരുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ഇതിന്റെ നടത്തിപ്പിനായി തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കെ-സിസ് പ്രവര്‍ത്തനം ആരംഭിക്കും.
🗞🏵 *വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് ലക്ഷങ്ങൾ.* മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിന്റെ കാറിൽ നിന്നാണ് വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ കണ്ണൂർ വയനാട് അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
🗞🏵 *സംസ്ഥാനത്ത് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു.* വ്യാപാരി വ്യവസായി ഏകോപന സമിതി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്ത് ടി.പി.ആർ അനുസരിച്ചുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഇത് പിൻവലിക്കാനുള്ള നിർദേശമുണ്ടാകണമെന്നും വ്യാപാരികൾ ഹർജിയിൽ ആവശ്യപ്പെടുന്നു.
🗞🏵 *സംസ്ഥാനത്ത് 4,96,619 പേർക്ക് വാക്സിൻ നൽകി.* ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന്. ഈ മാസം 24 ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാധാരണക്കാര്‍ക്കെതിരെ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.* സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം ഉയരുന്നതിനിടെ ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്. ചെങ്കല്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവറുടെ പ്രതിഷേധത്തിന്റെ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും ഐഡികളിലുമാണ് ഈ പോസ്റ്റ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്.
🗞🏵 *കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി 207.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.* ലോക്സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.കേരളത്തിൽ നേരത്തേ ഉണ്ടായിരുന്ന അഞ്ച് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ നിന്നും 73 എണ്ണമായി ഉയർത്തിയെന്നും കേന്ദ്രസർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് 250 അധിക ക്ലാസ് മുറികൾ, 1807 സൈക്കിളുകൾ, ഒമ്പത് കമ്യൂണിറ്റി സെൻററുകൾ, 19 കുടിവെള്ള പദ്ധതികൾ, 33 ആരോഗ്യപദ്ധതികൾ, രണ്ടു പരാമ്പരാഗത കരകൗശല കേന്ദ്രങ്ങൾ എന്നിവയും ഒരു ഐ.ടി.ഐ, രണ്ട് മാർക്കറ്റ് ഷെഡുകൾ, 17 ശൗചാലയങ്ങൾ, രണ്ട് സ്കൂൾ കെട്ടിടങ്ങൾ, മൂന്ന് നൈപുണ്യവികസന കേന്ദ്രങ്ങൾ, രണ്ടു വനിത ഹോസ്റ്റലുകൾ എന്നിവയ്ക്ക് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.
🗞🏵 *താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന.* കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്. താലിബാനിൽ ചൈനീസ് വിരുദ്ധമായതൊന്നും നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രിക്ക് താലിബാൻ സംഘം ഉറപ്പ് നൽകി.
🗞🏵 *പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.* സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ നിന്ന് ഒറ്റപ്പെടുത്തി പിടികൂടി ക്രൂരമായി കൊല ചെയ്യുകയായിരുന്നുവെന്ന് വാഷിങ്ടൺ എക്സാമിനറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടൽ പകർത്തുന്നതിനായാണ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിലെത്തിയത്.
🗞🏵 *ഉന്നത പഠനരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്‌സ് പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.* ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണിതെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്കാണ് തുടക്കമിട്ടത്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.
🗞🏵 *രാജ്യത്ത് ആയിരം പുരുഷന്മാർ വാക്സിനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സിനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ കണക്കുകൾ സൂചിപ്പിക്കുന്നത്.* വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
🗞🏵 *ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ട് പാകിസ്താന്‍ ഭീകരര്‍.* ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
🗞🏵 *വാട്സ്ആപ്പിന് ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍.* ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററാണ് (എന്‍.ഐ.സി) ആപ്പ് തയാറാക്കിയത്. നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
🗞🏵 *കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.* ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിത്തുന്നത്.
🗞🏵 *രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.* വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.
🗞🏵 *പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അടുത്തയാഴ്ച്ച പരിഗണിക്കും.* മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സമർപ്പിച്ച ഹർജിയാണ് അടുത്തയാഴ്ച്ച കോടതി പരിഗണിക്കുന്നത്. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയേയോ വിരമിച്ച ജഡ്ജിയേയോ അന്വേഷണത്തിനായി നിയോഗിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
🗞🏵 *പൊതുജനങ്ങൾ നൽകുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍.* നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. എന്നാൽ, ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
🗞🏵 *ബരാമുള്ളയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും തീവ്രവാദി ആക്രമണം.* ഇന്ത്യന്‍ സേനാവ്യൂഹത്തിനെതിരെ ഗ്രനേഡുകള്‍ പ്രയോഗിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും ഒരു ജമ്മു കാശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ബരാമുള്ളയ്ക്ക് അടുത്തുള്ള ഖാന്‍പുരയില്‍ വെച്ചാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
🗞🏵 *കേന്ദ്ര സർക്കാർ കുടുംബ പെൻഷൻകാർക്ക് 1.25 ലക്ഷം രൂപ വരെ പ്രതിമാസം കുടുംബ പെൻഷൻ ലഭിക്കും.* സർക്കാരിലെ പരമാവധി ശമ്പളത്തിന്റെ 50 ശതമാനമാണ് പരമാവധി പെൻഷൻ തുകയായി നൽകുന്നത്. പെൻഷൻ ആൻഡ് പെൻഷനേർഴ്സ് വെൽഫെയർ വകുപ്പ് പങ്കിട്ട വിശദാംശങ്ങൾ പ്രകാരം പ്രതിമാസം 1,25,000 രൂപയാണ് സർക്കാരിന് കീഴിലുള്ള പരമാവധി കുടുംബ പെൻഷൻ തുക. ഇതോടൊപ്പം ആനുകാലിക ദുരിതാശ്വാസവും (ഡിആര്‍) കാലാകാലങ്ങളില്‍ അനുവദനീയമാണ്
🗞🏵 *ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.* അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
രാജ്യത്ത് ജഡ്ജിമാർക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി
🗞🏵 *അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.* സുശാന്ദ ബൊര്‍ഗോഹൈന്‍ എന്ന ശക്തനായ നേതാവാണ് രാജിവെച്ചിരിക്കുന്നത്.പാര്‍ട്ടിക്കുള്ളിലെ അന്തരീക്ഷം വളരെ മോശമാണെന്നും ഇക്കാരണത്താലാണ് രാജി വെയ്ക്കുന്നതെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപെന്‍ ബോറയ്ക്ക് കൈമാറിയ രാജിക്കത്തില്‍ സുശാന്ദ വ്യക്തമാക്കി.
🗞🏵 *ഹിമാചൽ പ്രദേശിൽ മല ഇടിഞ്ഞു വീണു.* നൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡ് ഉൾപ്പെടുന്ന മലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച പുലർച്ചെ സിർമൗർ ജില്ലയിലെ കാളിദംഗിലാണ് സംഭവം. മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
🗞🏵 *മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍ തുടരുന്നു.* മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങി. എസ്.പി അങ്കിത് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കീഴടങ്ങിയത്.
🗞🏵 *കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ടറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്.* വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ട് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോർട്ടിന് അംഗീകാരം നൽകി. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്സിൻ തുടങ്ങിയവ നൽകി നടത്തിയ പരീക്ഷണത്തിന് ശേഷമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
🗞🏵 *കോവിഡ് ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്.* ചിക്കൻ പോക്സ് പോലെ പടരുമെന്നതാണ് ഈ വകഭേദമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
🗞🏵 *ഡല്‍ഹി സന്ദര്‍ശനം വിജയകരമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.* പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് മമത പറഞ്ഞു. ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഡല്‍ഹി സന്ദര്‍ശിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.എന്റെ ഡല്‍ഹി സന്ദര്‍ശനം വിജയകരമായിരുന്നു. ശരദ് പവാറുമായി സംസാരിച്ചു. രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. എന്തുവില കൊടുത്തും ജനാധിപത്യത്തെ സംരക്ഷിക്കണം. ജനാധിപത്യത്തെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഞങ്ങളുടെ മുദ്രവാക്യം’- മമത പറഞ്ഞു.
🗞🏵 *ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യം ശക്തമാകുന്നു.* രാജ്യസഭയില്‍ സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനോയ് വിശ്വം എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ ഈയിടെ നടന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ പ്രമേയം, ജനാധിപത്യ പ്രക്രിയയില്‍ പൗരന്മാര്‍ക്ക് പ്രാതിനിധ്യമില്ലാത്തതാണ് ഉദ്യോഗസ്ഥ മേധാവികളുടെ കാരുണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
🗞🏵 *നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിവാദ വ്യവസായി വിജയ്മല്യ.* ട്വിറ്റർ പോസ്റ്റിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐഡിബിഐ ബാങ്ക് തിരിച്ചു പിടിച്ചതായുള്ള വാര്‍ത്തയുടെ ചിത്രത്തിനൊപ്പം ‘ബാങ്കുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് താന്‍ പണം നല്‍കാനുണ്ടെന്നാണ്’. എന്ന് മല്യ ട്വീറ്റ് ചെയ്തു.
🗞🏵 *യുഎസിലേക്കുള്ള സർവ്വീസുകൾ വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ.* ഓഗസ്റ്റ് ആദ്യവാരം മുതൽ യുഎസിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് എയർ ഇന്ത്യയുടെ നടപടി ആശ്വാസകരമാണ്.
🗞🏵 *കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.* ഉത്തർ പ്രദേശിലെ ലഖിംപുര് ഖേരി ജില്ലയിലാണ് സംഭവം. മൈഗല്ഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്നും 200 മീറ്റര്മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്യുന്നു.
🗞🏵 *നൈജീരിയയില്‍ സുവിശേഷ പ്രഘോഷകനെ തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്മാന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.* ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) വചനപ്രഘോഷകന്‍ റവ. ഡാന്‍ലാമി യാക് വോയി ആണു കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്പായിരുന്നു അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കോഗി സംസ്ഥാനത്തെ തവാരിയില്‍ യാത്ര ചെയ്യവേയായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പാസ്റ്ററുടെ മക്കളിലൊരാളെ ജൂലൈ 25നു ഭീകരര്‍ വിട്ടയച്ചു. മകനാണ് പാസ്റ്റര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണു പാസ്റ്റര്‍ മരിച്ചതെന്നു സഭാ സെക്രട്ടറി മൂസ ഷെക് വോലോ പറഞ്ഞു.