കേന്ദ്ര പൊതുസ്ഥാപനമായ വാഹട്ടിയിലെ (ആസാം) സുമാലിഗാർ റിപ്നറി ലിമിറ്റഡ് ഗാഡുവേറ്റ് എൻജിനീയർയിനികളെയും അസിസ്റ്റന്റ് ഓഫീസർമാരെയും റിക്രൂട്ട് ചെയ്യുന്നു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം wwww.irl.co.in/careers ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദ്ദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 13 നകം സമർപ്പിക്കണം. തസ്തികകളും ഒഴിവുകളും ചുവടെ.
ഗ്രാഡുവേറ്റ് എൻജിനിയർ ട്രെയിനി-സിവിൽ-6, ഓക്കാനിക്കൽ 20, ഇൻസ്ട്രുമെന്റേഷൻ-11, ഇലക്ട്രിക്കൽ-8, മിക്കൽ 10,
• അസിസ്റ്റന്റ് ഓഫീസർ കമേർസ്യൽ)-ട്രെനി-3
• അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ-2 യോഗ്യത: ഗ്രാഡുവേറ്റ് എൻജിനീയർ ട്രെയിനി തസ്തികയ്ക്ക് ബന്ധപ്പെട്ട അനുബന്ധ ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് ബിരുദമെടുത്തിരിക്കണം. പ്രായപരിധി 17.2021ൽ 30 വയസ്സ് പ്രവൃത്തിപരിചയം ആവശ്യമില്ല.
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ ത സ്തികയ്ക്ക് സിഎ ഇന്റർമീഡിയറ്റ് പാസാ യിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ബി രുദമെടുത്തിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 1.7.2021. 32 വയസ്സ്.
ട്രെയിനികളായി തെരഞ്ഞെടുക്കുന്നവ രെ എൻജിനീയർ ഓഫീസർ തസ്തികയിൽ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ നിയ മിക്കും. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ അസിസ്റ്റന്റ് കമേർഷ്യൽ) ട്രെയിനി തസ്തികയ്ക്ക് -എം കോം 60% മാർക്കോടെ വിജയിച്ചിരിക്കണം. പ്രായപരിധി 1.7.2021 ൽ 32 വയസ്സ് പ്രവൃത്തിപരിചയം ആവശ്യമില്ല. 40,000-1,40,000 ശമ്പളനിരക്കിലാണ് നിയമനം.
അപേക്ഷാ ഫീസ് -ജനറൽ-എൻസിഎൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാ നിർദ്ദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്ത ഗത അഭിമുഖം/ ഗ്രൂപ്പ് ടാസ്ക് നടത്തിയാണ് സെലക്ഷൻ. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.