ഓൺലൈൻ അപേക്ഷ ആഗസ്റ്റ് ഏഴു വരെ
നാഷനൽ ബാങ്ക് ഫോർ അഗ്രി കൾചർ ആൻഡ് റൂറൽ ഡെവലപ് മെൻറ് (നബാർഡ്) അസിസ്റ്റൻറ് മാനേജർ/ഗ്രേഡ് എ/ബി ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. 162 ഒഴിവുകളാണുള്ളത്. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: വിശദവിവരങ്ങളടങ്ങിയ www.nabard.org ലഭിക്കും. ശമ്പളനിരക്ക് 28,150- 55,600 രൂപ.
അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് -എ), റൂറൽ ഡെവലപ്മെൻറ് ബാങ്കിങ് സർവിസ് -148 ഒഴിവുകൾ (ജനറൽ -74, അഗ്രികൾചർ -13, അഗ്രികൾചറൽ എൻജിനീയറിങ് -3, ആനിമൽ ഹസ്ബൻഡി-4, ഫിറീസ്-6, ഫോറസ്ട്രി-2, പ്ലാൻ റഷൻ/ഹോർട്ടികൾചർ-6, ലാൻഡ് ഡെവലപ്മെന്റ്/സോയിൽ സയൻസ്-2, വാട്ടർ റിസോഴ്സ്-2, ഫിനാൻസ്-21, കമ്പ്യൂട്ടർ/ഇൻഫർ മേഷൻ ടെക്നോളജി-15). യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബാച്ചിലേ ഡിഗ്രി അല്ലെങ്കിൽ പോസ്റ്റ് ഗ്രാറ്റ് ബിരുദം. SC/ST/PWD വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി.

അസിസ്റ്റന്റ് മാനേജർ (ഗ്രെഡ് എ), രാജ്ഭാഷ സർവിസ്, ഒഴിവുകൾ-5. യോഗ്യത: ഹിന്ദി/ഇംഗ്ലീ ഷിൽ 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ ട്രാൻഷൻ പി.ജി ഡിപ്ലോമയും. ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദക്കാരെയും പരിഗണിക്കും.
പ്രായപരിധി: 1.7.2021ൽ 21-30 വയസ്സ്. 1991 ജൂലൈ രണ്ടിനു മുമ്പോ 2000 ജൂലൈ ഒന്നിനുശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായ പരിധിയിൽ ഇളവുണ്ട്.അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ), പ്രൊട്ടക്ഷൻ ആൻഡ് സെക്യൂരിറ്റി സർ വിസ് ഒഴിവുകൾ-2. യോഗ്യതമാന ദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷഫീസ് 800 രൂപ. SC/ ST/PWD വിഭാഗങ്ങൾക്ക് 150 രൂപ മതി. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് ഏഴുവരെ സമർപ്പിക്കാം. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, വ്യക്തിഗത അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറകുളം/കൊച്ചി, തൃശൂർ, പാല ക്കാട്, കോഴിക്കോട്, കണ്ണൂർ പ്രിലിമിനറി പരീക്ഷകേന്ദ്രങ്ങളാണ് . മെയിൻ പരീക്ഷക്ക് തിരുവനന്തപുരം കേന്ദ്രം മാത്രം. തെരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.nabard.org സന്ദർശിക്കുക.