ഓൺലൈൻ അപേക്ഷ ജൂലൈ 29 വരെ
യു.പി.എസ്.സി ഡൽഹി സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിലേക്ക് 363 പ്രിൻസിപ്പൽമാരെ റിക്രൂട്ട് ചെയ്യുന്നു. 208 പുരുഷന്മാർക്കും 155 വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപ. നം (പരസ്യനമ്പർ 7/2021) www. upsc.gov.inൽ ലഭ്യമാണ്. അപേ ക്ഷ നിർദേശാനുസരണം ഓൺലൈനായി www.upsconline. imc.inൽ ജൂലൈ 29 വരെ സമർപ്പിക്കാം.
യോഗ്യത: മാസ്റ്റേഴ്സ് ഡിഗ്രി യും ബി.എഡും. മെയിൻഡ് ഗ്രാ റ്റ് ടീച്ചർ/ പി.ജി ടീച്ചർ, വൈസ് പ്രിൻസിപ്പലായി അംഗീകൃത ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂൾ/ഇൻറർ മീഡിയറ്റ് കോളജിൽ പത്തുവർഷത്തെ പ്ര വൃത്തിപരിചയം വേണം. ഡോക്ടറേറ്റ് ബിരുദം, ഭരണനിർവഹണ (അഡ്മിനിസ്ട്രേറ്റിവ് ചാർജ്) പരി ചയം അഭിലഷണീയം. പ്രായപരിധി 50. വിശദമായ യോഗ്യതമാന ദണ്ഡങ്ങൾ, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം, സംവരണം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഫീസ് 25 രൂപ. എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി/വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല. മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി അഭിമുഖം നടത്തി തെരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.