അസം റൈഫിള്‍സില്‍ കായികതാരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു. റൈഫിള്‍മാന്‍/റൈഫിള്‍ വുമണ്‍ തസ്തികകളിലായി 131 ഒഴിവുണ്ട്.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.assamrifles.gov.in എന്ന വെബ്സൈറ്റില്‍.
വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളനുസരിച്ചു വേണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 26.