ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി
അവൻ മറുപടി പറഞ്ഞു എനിക്ക് മനസ്സില്ല. എന്നാൽ പിന്നീട് അവൻ മനസ്സു മാറ്റി പോയി. അവൻ രണ്ടാമൻ്റെ അടുക്കൽ പോയി പറഞ്ഞു. ഞാൻ പോകാം പിതാവേ. എന്നാൽ അവൻ പോയില്ല.
രണ്ടു പുത്രന്മാർ. രണ്ടു പേർക്കും ഒരേ അവസരങ്ങൾ. ഒരു വൻ അവസരം നഷ്ടപ്പെടുത്തിയപ്പോൾ മറ്റവൻ അത് നേട്ടമാക്കി. രണ്ടു പേരും തമ്മിലുള്ള വ്യത്യാസം എന്താണ്?
അത് അവരുടെ മനസിൻ്റെ നന്മയല്ലാതെ മറ്റെന്താണ്!
മനസ്സോടെ ചെയ്യുന്നതും മനസ്സില്ലാമനസ്സോടെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. അനിയനെ ചുമന്ന ചേട്ടനെ പോലെ. ആ വതില്ലാത്ത അനിയനെ ചുമക്കുന്ന ചേട്ടനോട് കാഴ്ചക്കാരൻ ചോദിച്ചു വലിയ ഭാരം ആണല്ലേ. ചേട്ടൻ പറഞ്ഞു ഇത് എൻ്റെ ഭാരമല്ല ഇത് എൻ്റെ അനിയനാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം സ്നേഹത്തോടെ, നല്ല മനസ്സോടെ ചെയ്യാം.