ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

നിന്നെ വിരുന്നിനു വിളിച്ചാൽ അവസാനത്തെ സ്ഥാനത്ത് പോയിരിക്കുക. അപ്പോൾ നിന്നെ വിരുന്നിനു ക്ഷണിച്ചവൻ നിന്നോട് വന്ന് പറയും സ്നേഹിതാ മുന്നിലോട്ട് കയറിയിരിക്കുക. നിനക്ക് മഹത്വം ഉണ്ടാകും.

മനുഷ്യനെ മാലാഖയാക്കുന്നത് എളിമയാണ്. അവനെ പിശാചാക്കുന്നതോ അഹങ്കാരവും. ദൈവം എളിമയുള്ളവർക്ക് കൃപ നല്കുകയും അഹങ്കാരികളെ താഴ്ത്തുകയും ചെയ്യുന്നു.

ഏതു സാഹചര്യങ്ങളിലും, ഏതു ഇടങ്ങളിലും പുലർത്തേണ്ട എളിമയേയും ഉദാരതതയേയും പറ്റിയാണ് ഈശോ നമ്മളോട് സംസാരിക്കുന്നത്. വിരുന്നിന് പോകുമ്പോൾ എളിമ വിരുന്നിന് ക്ഷണിക്കുമ്പോൾ ഉദാരത.

ജീവിതം മഹത്വപ്പെടും, നീതിമാന്മാരുടെ ഉത്ഥാനത്തിൽ നമുക്ക് പ്രതിഫലം ലഭിക്കും