🗞🏵 *കോ​വി​ഡ് കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​മ്പി​ക്സ് വേ​ദി​യി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചു.* ജ​പ്പാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ, ചി​ബ, ക​ന​ഗാ​വ, സൈ​താ​മ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

🗞🏵 *ആ​ല​പ്പു​ഴ എം​എ​ല്‍​എ പി.​പി. ചി​ത്ത​ര​ഞ്ജ​ന് വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശം.* വ​ല​ത് കൈ​യും ഇ​ട​ത് കാ​ലും വെ​ട്ടി ആ​ല​പ്പു​ഴ മു​ൻ​സി​പ്പി​ലാ​റ്റി​ക്ക് മു​ന്നി​ൽ വ​യ്ക്കു​മെ​ന്നാണ് എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ചത്. ഒ​മ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ വി​ട​ണമെന്നും ക​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു.

🗞🏵 *ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു.* ര​ജൗ​രി മേ​ഖ​ല​യി​ലെ സു​ന്ദ​ർ​ബാ​നി സെ​ക്ട​റി​ലാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എം. ​ശ്രീ​ജി​ത്താ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ.ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​മം സൈ​ന്യം ത​ട​യ​വെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പി​ന്നാ​ലെ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

🗞🏵 *സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.*
പരമാവധി ഈടാക്കാവുന്ന തുക 2645 മുതൽ 9776 വരെയാണ്. പുതിയ നിരക്കുകൾ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന സർക്കാർ ഉത്തരവും ഇതോടൊപ്പം ഹൈക്കോടതി റദ്ദാക്കി

🗞🏵 *കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.* മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണം ജനങ്ങളുടെ അലംഭാവമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

🗞🏵 *സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.* തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിൽപ്പെട്ട പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊതുകുകള്‍ വഴി പടരുന്ന രോഗമായ സിക്ക വൈറസ് ബാധയ്ക്ക് ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് ഉള്ളത്. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകൾ പരത്തുന്ന സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല.

🗞🏵 *സംസ്ഥാനത്ത്  13,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.* മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *അച്ഛന്റെ നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെ പന്ത്രണ്ട് വയസുകാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഫോണ്‍ സന്ദേശം നല്‍കി.* ഒടുവിൽ ഐജിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. കുട്ടി തന്നെ ആരുടെയോ പക്കല്‍ നിന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി പരാതി നല്‍കുകയായിരുന്നു.

🗞🏵 *കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎയാണെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് വ്യക്തമാക്കി.* ഉദ്യോഗസ്ഥരോട് കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പി.വി. ശ്രീനിജിന്‍ ആവശ്യപ്പെട്ടുവെന്നും സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കൾ ശ്രീനിജിനൊപ്പമാണെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനലിൽ വ്യക്തമാക്കി. താന്‍ രാജ്യദ്രോഹം ചെയ്തതുപോലെയാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചതെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
 
🗞🏵 *കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു.* ജൂലൈ 11ന് വൈകിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക.

🗞🏵 *വൈക്കത്ത് എക്‌സൈസ് റെയ്ഡിൽ വിപണിയിൽ ഒന്നര ലക്ഷം രൂപ വില വരുന്ന കഞ്ചാവും 35 ലിറ്റര്‍ വാറ്റ് ചാരായവും എക്‌സൈസ് പിടികൂടി.* വൈക്കം വെള്ളൂര്‍ ഇറുമ്പയം കല്ലുവേലില്‍ അനില്‍ ചാക്കോയുടെ വീട്ടില്‍ നിന്നും, സമീപമുള്ള ഷെഡില്‍ നിന്നുമാണ് 35 ലിറ്റര്‍ വാറ്റ് ചാരായവും 01.415 കി.ഗ്രാം കഞ്ചാവും വാറ്റുപകരണവും എക്‌സൈസ് പിടിച്ചെടുത്തത്. പ്രതി അനില്‍ ചാക്കോയ്ക്ക് എതിരെ അബ്കാരി ആക്റ്റിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

🗞🏵 *കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം*. സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇതോടെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

🗞🏵 *തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.* മുഹമ്മദുണ്ണിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്.

🗞🏵 *30 വര്‍ഷം മുമ്പ്​ പിതാവ്​ മാധവറാവു സിന്ധ്യ ഭരിച്ച കേന്ദ്ര വ്യോമയാന വകുപ്പ്​ ഇപ്പോള്‍​ മകന്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളിലേക്ക്​.* അച്ഛന്‍ കോണ്‍ഗ്രസുകാരനായാണ്​ മന്ത്രിപദത്തിലേറിയതെങ്കില്‍ മകന്‍ ബി.ജെ.പി ടിക്കറ്റിലാണെന്നുമാത്രം.
ബുധനാഴ്ച രാത്രി വൈകിയാണ്​ വകുപ്പ്​ വ്യോമയാനമാണെന്ന വിവരം പുറത്തുവന്നത്​. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ പിതാവ് മാധവറാവു സിന്ധ്യ കൈകാര്യം ചെയ്​ത അതേ വകുപ്പ്​.
 
🗞🏵 *കശ്മീർ അതിർത്തി കാക്കുന്നവരിൽ കായംകുളം സ്വദേശിനി ആതിര കെ പിള്ളയുമുണ്ട്.* 21 ആം വയസിലാണ് ആതിര ഇന്ത്യൻ ആർമിയുടെ ഭാഗമായത്. നാലു മാസങ്ങൾക്ക് മുൻപാണ് ഗന്ധർബാൽ എന്ന പ്രദേശത്ത് ആതിര നിയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ കശ്മീർ അതിർത്തി ആണ് ഇവിടം. ആസാം റൈഫിൾസ് റെജിമെൻറ് ഭാഗമാണ് ആതിര. ഇന്ത്യൻ ആർമിയും പ്രദേശവാസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട അസം റൈഫിൾസിലെ ഏക മലയാളി കൂടിയാണ് ആതിര

🗞🏵 *ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ.* അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണു ഹാഫിസ് സെയ്ദിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നൽകിയത്.
 
🗞🏵 *രാജ്യത്തെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്റർ.* പുതിയ ഐടി നിയമങ്ങളിലെ നിർദ്ദേശ പ്രകാരം ട്വിറ്റർ കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കും. ഡൽഹി ഹൈക്കോടതിയിലാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.പുതിയ  നിയമനങ്ങൾ നടത്താൻ വൈകുന്നതിൽ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് രേഖാ പള്ളി ട്വിറ്ററിനോട് അതൃപ്തി അറിയിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് നിയമങ്ങൾ പാലിക്കുമെന്ന് അറിയിച്ചിരിക്കുന്നത്

🗞🏵 *3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്.* കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു എന്നും ഹൈദരാബാദിൽ വെച്ചാണ് ചർച്ചയെന്നും സാബു ജേക്കബ് അറിയിച്ചു. അതേസമയം, കോൺഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സിൽ വിവിധ വകുപ്പുകൾ പരിശാധന നടത്തിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ വ്യക്തമാക്കി.

🗞🏵 *സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടുന്നു എന്ന മില്‍മാ ചെയര്‍മാന്റെ വാദം തള്ളി മന്ത്രി ചിഞ്ചു റാണി.* പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് മിൽമ ശുപാര്‍ശ നല്‍കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില കൂടില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. കോവിഡ് സാഹചര്യമാണ് വില കൂടാനുള്ള കാരണമെന്നായിരുന്നു ചെയർമാൻ പറഞ്ഞത്.

🗞🏵 *പ്രകൃതി വാതകത്തിന്റേയും അസംസ്കൃത എണ്ണയുടേയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി.* പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത ഭാരതമെന്ന കാഴ്ചപ്പാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *മകനെ മന്ത്രിയാക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിനേതാവ്.* തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു. തെറ്റുകള്‍ മനസിലാക്കി തിരുത്തിയില്ലെങ്കില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും 160 അസംബ്ലി മണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നും  സഞ്ജയ് നിഷാദ് പറഞ്ഞു.
 
🗞🏵 *രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു.* ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. രണ്ട് മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ നീണ്ടു നിന്നത്. ഐഷ സുൽത്താനയുടെ എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

🗞🏵 *ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം
തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച.* ഡെല്‍ഹിയിലാണ് സംഭവം. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഡെല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്താണ് ഭയപ്പെടുന്ന സംഭവം അരങ്ങേറിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്
 
🗞🏵 *കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം.* വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ നാലാം ഗഡുവാണ് കേരളത്തിന് അനുവദിച്ച 1657.58 കോടി രൂപ . അതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപ് ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്റ് കിട്ടിയ സംസ്ഥാനമായി കേരളം മാറി.

🗞🏵 *ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിക്കുന്നതായി കശ്മീര്‍ ഡിജിപി
ദില്‍ബാഗ് സിംഗ്.* നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 250-300 ഭീകരര്‍ നുഴഞ്ഞുകയറാനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 *കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍.* മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് എന്ത് ആവശ്യമുണ്ടെങ്കിലും പരിഗണിക്കാമെന്നും തോമാര്‍ അറിയിച്ചു.

🗞🏵 *കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍പ്രൈസ് പ്രഖ്യാപനം.* രാജ്യത്ത് കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

🗞🏵 *മുന്‍ ഐപിഎസ് ഓഫീസര്‍ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി നിയമിതനായി.* നിലവിൽ സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍ മുരുഗൻ മാറ്റം വരുത്തിയ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്
 
🗞🏵 *അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ച് ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി മരിച്ചു.* എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീരാം(13) ആണ് മരിച്ചത്. ട്രിച്ചിയിലെ വിരാകുപേട്ട ഭാരതി നഗറിലാണ് സംഭവം.

🗞🏵 *കടുത്ത ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ ഏര്‍ദ്ദോഗന്‍ സര്‍ക്കാര്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന ആരോപണം ശക്തം.* ഇക്കാര്യം ഉയര്‍ത്തിക്കൊണ്ട് തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ അര്‍മേനിയന്‍ പ്രതിനിധിയായ ഗാരോ പായ്ലാനാണ് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് തുര്‍ക്കിയില്‍ തകര്‍ക്കപ്പെടുകയോ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
 
🗞🏵 *എൽജിബിടി ചിന്താഗതി കുട്ടികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നത് നിരോധിച്ച യൂറോപ്യന്‍ രാജ്യമായ ഹംഗേറിയൻ സർക്കാർ നടപടിയെ പിന്തുണച്ച് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാസ്നയും.* സ്കൂളുകളിലും, മാധ്യമങ്ങളിലുമടക്കമാണ് എൽജിബിടി പ്രചാരണം ഹംഗേറിയൻ സർക്കാർ നിരോധിച്ചിരിക്കുന്നത്. നിരവധി യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഹംഗറിയുടെ നടപടിയെ വിമർശിച്ചുവെങ്കിലും അയൽരാജ്യങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ നേതൃത്വം നൽകുന്ന സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

🗞🏵 *യെമനിലെ ഏദനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ട കത്തോലിക്ക കന്യാസ്ത്രീകളെ കുറിച്ച് ചലച്ചിത്രവുമായി ആംഗ്ലോ-യെമനി ഫിലിം നിര്‍മ്മാതാക്കള്‍.* ‘ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. വയോധികര്‍ക്കും വികലാംഗര്‍ക്കും വേണ്ടി അഭയകേന്ദ്രം നടത്തിക്കൊണ്ടിരിക്കെ യെമനിലെ ഏദനില്‍ 2016 മാര്‍ച്ച് 4ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ദാരുണമായി കൊലപ്പെടുത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സിസ്റ്റര്‍ അന്‍സെലം, സിസ്റ്റര്‍ റെജിനെറ്റെ, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗരിറ്റെ എന്നീ കത്തോലിക്ക കന്യാസ്ത്രീമാരെ കേന്ദ്രീകരിച്ചാണ് സിനിമ. ഈ ആക്രമണത്തിലാണ് മലയാളിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്.

🗞🏵 *ഗോവ സ്വദേശിയായ വൈദികന്‍ ഫാ. ആന്റണി പാസ്‌കല്‍ റിബെല്ലോയെ തെക്കനാഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.* കെനിയയിലെ നെയ്‌റോബിയില്‍ ജനിച്ച അദ്ദേഹം ദൈവവചനസഭയില്‍(എസ് വി ഡി) ചേര്‍ന്ന് ഇന്ത്യയിലാണു വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1977ല്‍ ഗോവയില്‍വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം.