ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

പ്രവാചകനെ പ്രവാചകൻ എന്ന നിലയ്ക്ക് സ്വീകരിക്കുന്നവന് പ്രവാചകൻ്റെ പ്രതിഫലവും നീതിമാനെ നീതിമാൻ എന്ന നിലയ്ക്ക് സ്വീകരിക്കുന്നവന് നീതിമാൻ്റ പ്രതിഫലവും ലഭിക്കും.

ഓരോരുത്തർക്കും അവരവർക്ക് അർഹിക്കുന്ന ആദരവും ബഹുമാനവും നൽകണം. നൽകുന്നതുവഴി നഷ്ടപ്പെടുകയല്ല ദൈവത്താൽ നൽകപ്പെടുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാം.

നമുക്ക് നല്കാൻ ഉള്ളതൊന്നും തന്നെ നമ്മുടേതല്ലല്ലോ! ദൈവത്തിൻ്റേതല്ലേ! ഞാൻ ഒരാളെ സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും, കരുണ കാണിക്കുന്നതുമൊക്കെ എൻ്റേതല്ല ദൈവത്തിൻ്റെതാണ്.
ദൈവം സ്നേഹിക്കുന്നു, ദൈവം ബഹുമാനിക്കുന്നു, ദൈവം കരുണ കാണിക്കുന്നു എന്ന രീതിയിൽ വേണം ചെയ്യാൻ.

മാത്രമല്ല, പ്രതിഫലം ദൈവത്തിൽനിന്ന് ആയതുകൊണ്ട് നന്മ ചെയ്യുന്നതിൽ മടികാണിക്കാതിരിക്കാം.