നിശബ്ദൻ ആയിരിക്കുവാൻ പറഞ്ഞ് പലരും അവരെ ശാസിച്ചു എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു കൊണ്ടിരുന്നു. ദാവീദിൻ്റെ പുത്രാ എന്നിൽ കനിയേണമേ. നമ്മുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ തടസ്സം നിന്നവരെ ദ്രോഹിച്ചവരെ ദൈവത്തിന് മുമ്പാകെ നന്ദിയോടെ ഓർക്കാം. അവരാണ് സത്യത്തിൽ കൂടുതൽ ആത്മാർത്ഥതയോടെയും വേദനയോടെയും കർത്താവിനെ വിളിച്ച് അപേക്ഷിക്കാൻ നമുക്ക് പ്രേരണയായി തീർന്നത്. നമ്മുക്കും പ്രാർത്ഥിക്കാം ദാവീദിൻ്റെ പുത്രാ ഞങ്ങളിൽ കനിയണമേ.