സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനിമുതല്‍ തദ്ദേശ ഭരണസമിതികളുടെ അനുമതി മതി. നേരത്തെ ഇതിന് ജില്ലാ കളക്ടറുടെ അനുമതിപത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളൂ. പുതിയ തീരുമാനത്തിലൂടെ അതത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാന്‍ പ്രാദേശിക ഭരണസം വിധാനങ്ങള്ക്കുക സാധിക്കും. ഇതോടെ സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസങ്ങളും കാലതാമസവും ഇല്ലാതാകും.