നമ്മൾ ഓരോരുത്തരും ദൈവത്തിന് വിലയേറിയവരും അമൂല്യരുമാണ്. നഷ്ടപ്പെട്ട നാണയത്തിനും കയ്യിലുള്ള നാണയങ്ങൾക്കും ഒരേ മൂല്യമാണ് ഉള്ളത്. ഇതു പോലെ തന്നെ ദൈവം എല്ലാവരുടെയും ആത്മാവിനെ ഒരേ മൂല്യത്തോടെയാണ് കാണുന്നത്. ലോകത്തിൻ്റെ ദൃഷ്ടിയിൽ മനുഷ്യർക്ക് വ്യത്യസ്തമായ വിലയാണ് ഉള്ളതെങ്കിലും ദൈവത്തിന് അങ്ങനെയല്ല. അവിടുന്ന്, പാപം മൂലം നഷ്ടപ്പെട്ടു പോയവരെ വില കുറച്ചു കാണുകയല്ല ചെയ്യുന്നത്. നഷ്ടപ്പെട്ടു പോയവരുടെ മൂല്യമോർത്ത് വേദനിക്കുകയാണ് ചെയ്യുന്നത്. എപ്പോഴും നമുക്ക് അനുതാപ ഹൃദയമുള്ളവരായിരിക്കുകയും നമ്മെ അന്വേഷിക്കുന്ന കർത്താവിനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം.